തിരുവനന്തപുരം : നാലര വർഷത്തെ എംബിബിഎസ് കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്ന പതിവ് നിർത്തലാക്കണമെന്നും, അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയമോപദേശം തേടും. ഇന്ന് ആരോഗ്യമന്ത്രി സ്വാശ്രയ മാനേജ്മെൻറുകളുമായി ചർച്ച നടത്തും.(NMC Directive For MBBS Fee Refund Triggers Debate In Kerala)
2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലാവധി നാലര വർഷമാണ്. ഇത് മറികടന്ന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
എൻഎംസി നിർദേശത്തിന്റെ നിയമപരവും പ്രായോഗികവുമായ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചിരുന്നു. എൻഎംസി നിർദേശം കേരളത്തിൽ ബാധകമല്ലെന്നും, ഫീസ് നിർണയ സമിതി അംഗീകരിച്ച നിലവിലെ ഫീസ് ഘടനയിൽ മാറ്റം വരുത്താൻ പ്രയാസമാണെന്നുമാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ നിലപാട്.
Story Summary
The National Medical Commission (NMC) has directed the Kerala government to ensure that self-financing medical colleges refund the excess six-month fee collected from MBBS students, as the course duration is officially 4.5 years. While private management associations resist the order, claiming it is inapplicable in the state’s existing fee structure, the state government is currently evaluating the legal implications and consulting stakeholders to resolve the issue.

