വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയ യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്. പനിയും ശ്വാസംമുട്ടലും കാരണം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണസംഭവം.(Tribal Youth Dies After Ambulance Gets Stuck In Attappadi Pass Traffic)
അട്ടപ്പാടി ചുരത്തിലെ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണതിനെത്തുടർന്ന് ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന സജീവ് കുമാർ യാത്രാമധ്യേയാണ് മരണത്തിന് കീഴടങ്ങിയത്.
Story Summary
A 25-year-old tribal youth, Sajeev Kumar, died after his ambulance was stranded for an hour in a traffic jam caused by a fallen tree on the Attappadi Pass. He was being transferred from a tribal specialty hospital to Thrissur Medical College in critical condition when the delay in transit proved fatal.

