HomeCrimeഐസ്ക്രീമിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിലെ 6 വയസ്സുകാരിയുടെ മരണം കൊലപാതകം, അമ്മയും കാമുകനും...

ഐസ്ക്രീമിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിലെ 6 വയസ്സുകാരിയുടെ മരണം കൊലപാതകം, അമ്മയും കാമുകനും അറസ്റ്റിൽ | Bengaluru Six Year Old girl Murder

ബെംഗളൂരു: കടുകോടിയിൽ ആറുവയസ്സുകാരി വെണ്ണിലയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മൂന്നു മാസം മുൻപ് നടന്ന സംഭവത്തിൽ, കുട്ടിയുടെ അമ്മ പ്രിയങ്ക പി., ഇവരുടെ ലിവ്-ഇൻ പങ്കാളി മോഹൻ ജെ. മഹാനിംഗപ്പ എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. ഇവരുടെ ബന്ധത്തിന് തടസ്സമായി നിന്നതുകൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.(Bengaluru Six Year Old girl Murder, Mother And Partner Arrested)

കഴിഞ്ഞ മാർച്ച് 25-നാണ് സീഗെഹള്ളിയിലെ വില്ലയിൽ വെച്ച് കുട്ടി മരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കുട്ടിയുടെ പിതാവ് പ്രവീൺ ബസപ്പ നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീക്കിയത്.

ഐസ്‌ക്രീമിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മോഹൻ കുട്ടിയുടെ വയറ്റിൽ ശക്തിയായി ഇടിച്ചുവെന്നും, വേദന കൊണ്ട് കരഞ്ഞ കുട്ടിയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഇവർ 12 മണിക്കൂറോളം നഗരത്തിൽ കറങ്ങിയെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

പ്രിയങ്കയും പ്രവീണും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. പ്രിയങ്ക പിന്നീട് പഴയ സുഹൃത്തായ മോഹനൊപ്പം താമസമാക്കുകയായിരുന്നു. മകളുടെ മരണത്തിൽ പ്രിയങ്ക നൽകിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രവീൺ സംശയം ഉന്നയിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിലുള്ള ഒരു ശിശുരോഗ വിദഗ്ദ്ധനെ കാണിച്ച് ഉപദേശം തേടിയ പിതാവ്, പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Story Summary 

Six-year-old Vennila, who died in Bengaluru three months ago, was allegedly murdered by her mother, Priyanka, and her live-in partner, Mohan. The accused, who viewed the child as an obstacle to their relationship, reportedly assaulted and strangled her before attempting to cover up the crime.

WhatsApp Channel Banner

Latest updates

കോമൺവെൽത്ത് ഗെയിംസിന് മുൻപ് ഇന്ത്യക്ക് വൻ തിരിച്ചടി; ജൂഡോ...

ഗ്ലാസ്‌ഗോ: വരാനിരിക്കുന്ന ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് തുടക്കത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ കായികലോകത്തിന് വൻ തിരിച്ചടി. ഇന്ത്യയുടെ പ്രമുഖ ജൂഡോ താരവും മെഡൽ പ്രതീക്ഷയുമായിരുന്ന തൂലിക മന്നിനെ (Tulika maan suspended nadan) ഉത്തേജക...

സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13 മുതൽ...

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി....

ട്യൂഷൻ അധ്യാപകന്റെ പീഡനം: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് നേരെ...

തൃശൂർ: ട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകൻ പോലീസിന്റെ പിടിയിലായി (Thrissur pocso case arrest). ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) എന്നയാളെയാണ് കുന്നംകുളം പോലീസ്...

സി.പി.എം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇ.ഡി...

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ക്ലിഫ് ഹൗസിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സി വാഹനത്തിന് (ED compensation taxi driver) പൂർണ്ണ നഷ്ടപരിഹാരം...

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു;...

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient 2026) 'ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026'...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....