Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala'ആഭ്യന്തര മന്ത്രിയോടും കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്': R സുഗതൻ്റെ അറസ്റ്റിൽ മേയർ VV...

‘ആഭ്യന്തര മന്ത്രിയോടും കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്’: R സുഗതൻ്റെ അറസ്റ്റിൽ മേയർ VV രാജേഷ്  | Mayor VV Rajesh

🎙️ Latest Podcast

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതന് പിന്തുണയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. സുഗതന്റെ വിഷയത്തിൽ നിയമപരമായ നടപടികൾ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് ആണ് മേയർ വ്യക്തമാക്കിയത്.(Mayor VV Rajesh Extends Support To Arrested Councilor R Sugathan And Addresses Water Crisis)

സുഗതന്റെ അയോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഷ്ട്രീയമായി നേരിടുമെന്നും മേയർ വ്യക്തമാക്കി. വിഷയത്തിൽ ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരത്തിലെ കുടിവെള്ളക്ഷാമവും വെള്ളക്കെട്ടും പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. നഗരത്തിൽ ഇപ്പോഴും 1990-ൽ സ്ഥാപിച്ച പഴയ പൈപ്പുകളിലൂടെയാണ് വെള്ളം വിതരണം ചെയ്യുന്നത്. അരുവിക്കരയിൽ നിന്നുള്ള ജലവിതരണത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും പൈപ്പുകളിലെ ലീക്കേജ് തടയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, മോൻസ് ജോസഫ് എന്നിവരുമായി ചർച്ചകൾ നടത്തി. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. കൂടുതൽ വികസന പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി.

Story Summary

Thiruvananthapuram Mayor V.V. Rajesh has indirectly extended his support to the arrested BJP Councilor R. Sugathan, stating that the political implications, including potential disqualification, will be handled politically. Additionally, the Mayor addressed the city’s ongoing water crisis, announcing plans to coordinate with various departments and ministers to replace aging infrastructure and increase water supply from Aruvikkara.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.