Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeEntertainmentഅൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ: നഷ്ടപരിഹാരം ആവശ്യപ്പെടും | Actress...

അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ: നഷ്ടപരിഹാരം ആവശ്യപ്പെടും | Actress Lakshmi Priya

🎙️ Latest Podcast

കൊച്ചി: നടി അൻസിബ ഹസനെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തന്നെയും കുടുംബത്തെയും പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം.(Actress Lakshmi Priya to file defamation case against Ansiba Hassan for 10 crore rupees)

താനും അൻസിബയും തമ്മിലുള്ള തർക്കം സൗഹൃദപരമായി സംസാരിച്ചു തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും, എന്നാൽ അൻസിബ മനഃപൂർവം വിഷയത്തെ വലുതാക്കി തന്റെ കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

തന്നെ വ്യക്തിപരമായി തകർക്കാൻ ചില വർഗീയ ശക്തികൾ അൻസിബയെ കരുവാക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും, അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ തകർക്കാൻ ലക്ഷ്യമിടുന്ന ചിലർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും താൻ സംശയിക്കുന്നതായി അവർ വ്യക്തമാക്കി.

Story Summary

Actress Lakshmi Priya has announced that she will file a defamation suit against actress Ansiba Hassan, seeking 10 crore rupees in damages. Lakshmi Priya alleges that Ansiba intentionally dragged her family into a dispute and suspects the involvement of communal forces aiming to tarnish her image and the reputation of the actors’ association, AMMA.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.