കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ് .നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.(Police Dismiss Ansiba Hassan Complaint Against Lakshmi Priya In AMMA Organization Dispute)
എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും ഇവർ പറയുന്നു. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ കേസെടുക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
Police have dismissed actress Ansiba Hassan’s complaints against actress Lakshmi Priya and a female SI, citing a lack of evidence. The dispute, which originated from an internal conflict within the ‘AMMA’ organization regarding sponsorship, also involves serious allegations of cyberbullying and communal remarks made by actor Tini Tom against Ansiba. While the police have cleared Lakshmi Priya and the SI, Ansiba remains firm in her intention to pursue legal action against Tini Tom.

