ചെന്നൈ: തമിഴ് സിനിമയ്ക്ക് പുത്തൻ ഭാവുകത്വം നൽകിയ ഇതിഹാസ സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.(Legendary Director Bharathiraja Passes Away In Chennai)
1977-ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാരതിരാജ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. തമിഴ് സിനിമയുടെ വ്യാകരണത്തെ പൊളിച്ചെഴുതിയ ഈ ചിത്രം വലിയ വിജയമായിരുന്നു. തുടർന്ന് ‘കിഴക്കേ പോകുമെ’, ‘സിഗപ്പു റോജകൾ’, ‘നിഴൽഗൽ’, ‘അലൈകൾ ഓയിവതില്ലൈ’, ‘മുതൽ മര്യാദൈ’ തുടങ്ങി നിരവധി ക്ലാസിക് സിനിമകൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.
തമിഴ് സിനിമാ ലോകത്തെ അനിഷേധ്യനായ ഈ പ്രതിഭയെ തേടി ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. സംവിധായകനായി മാത്രമല്ല, മികച്ചൊരു നടനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
Story Summary
Legendary Tamil film director Bharathiraja has passed away at the age of 84 in Chennai following age-related illnesses. A six-time National Award winner and Padma Shri recipient, he revolutionized Tamil cinema with landmark films like ‘Pathinaru Vayathinile’ and ‘Muthal Mariyathai’.

