HomeNationalവിമാനയാത്രയ്ക്ക് ചിലവേറും: ജെറ്റ് ഇന്ധന വിലയിൽ 10 % വർദ്ധനവ് | ATF...

വിമാനയാത്രയ്ക്ക് ചിലവേറും: ജെറ്റ് ഇന്ധന വിലയിൽ 10 % വർദ്ധനവ് | ATF Price Hike

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ വിമാന ഇന്ധന (ATF) വിലയിൽ പത്ത് ശതമാനം വർദ്ധനവ് വരുത്തി എണ്ണ വിതരണ കമ്പനികൾ. പുതിയ വില സ്ഥിരതാ നയം പ്രകാരം ഏർപ്പെടുത്തിയ ഈ വർദ്ധനവിനെ തുടർന്ന് ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധന വില ലിറ്ററിന് 105 രൂപയിൽ നിന്ന് 115 രൂപയായി ഉയർന്നു. ഇതോടെ വിമാനയാത്ര ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ടാകുമെന്നാണ് സൂചന.(ATF Price Hike Leads To Reduced Domestic Flight Services)

ഇറാൻ-യുഎസ് യുദ്ധം മൂലമുണ്ടാകുന്ന അനിശ്ചിതത്വവും അസംസ്കൃത എണ്ണവിലയിലെ കുതിച്ചുചാട്ടവും വിമാനക്കമ്പനികളെ സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധിയെ നേരിടാൻ 10,000 കോടി രൂപയുടെ ഇന്ധന വില സ്ഥിരതാ ഫണ്ടാണ് സർക്കാർ രൂപീകരിച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ധന വിലയിൽ സ്ഥിരത ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഗോള വിപണിയിൽ ഇന്ധന വില കൂടുമ്പോൾ എണ്ണ കമ്പനികൾക്ക് സർക്കാർ സഹായം നൽകും. എന്നാൽ, വില കുറയുന്ന ഘട്ടത്തിൽ ആ നേട്ടം നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്നും, ‘ട്രൂ-അപ്പ്’ സംവിധാനത്തിലൂടെ സർക്കാർ ഈ തുക തിരിച്ചുപിടിക്കുമെന്നുമാണ് നയം.

പ്രവർത്തനച്ചെലവിന്റെ 60 ശതമാനത്തോളം വരുന്നത് ഇന്ധനത്തിനാണ്. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താൻ പരിമിതികളുള്ളതിനാൽ, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രധാന വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ജൂൺ ഒന്ന് മുതൽ ഇതിന്റെ ഭാഗമായി എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 22 ശതമാനം കുറവ് വരുത്തിയപ്പോൾ, ഇൻഡിഗോ 5 മുതൽ 7 ശതമാനം വരെ സർവീസുകളാണ് കുറച്ചത്. രാജ്യത്തെ വ്യോമയാന വിപണിയുടെ 90 ശതമാനവും ഈ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായതിനാൽ, സർവീസുകളിലെ കുറവ് യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കും.

Story Summary

The Indian government has hiked Aviation Turbine Fuel (ATF) prices by 10% under a new price-stabilization scheme to combat market volatility caused by the Iran-US conflict. Consequently, major airlines like Air India and IndiGo have reduced domestic flight operations to manage rising operational costs, leading to potential price hikes and travel disruptions for passengers.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...