HomeKeralaചാലിയാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജലഗതാഗത പദ്ധതികൾ നടപ്പിലാക്കും; വാഴക്കാട് ഗ്രാമപഞ്ചായത്ത് ജനസഭ...

ചാലിയാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജലഗതാഗത പദ്ധതികൾ നടപ്പിലാക്കും; വാഴക്കാട് ഗ്രാമപഞ്ചായത്ത് ജനസഭ ശ്രദ്ധേയമായി | Vazhakkad Grama Panchayat Janasabha

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: ചാലിയാർ പുഴയുടെ അനന്തസാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ജലഗതാഗത സൗകര്യം ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് അടിയന്തിരമായി തുടക്കം കുറിക്കുമെന്ന് കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ടി.പി. അഷറഫലി വ്യക്തമാക്കി (Vazhakkad Grama Panchayat Janasabha). വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തിന്റെ ഗുണഫലങ്ങളും വിവിധ വികസന പദ്ധതികളും സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാധാരണക്കാരിലേക്ക് നേരിട്ടെത്തിക്കാൻ ജനസഭ പോലുള്ള ജനകീയ വേദികൾ ഏറെ സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ കണ്ടാംതൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. സുലൈമാൻ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് സ്വാഗതപ്രസംഗം നിർവ്വഹിച്ച ജനസഭയിൽ വിവിധ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ, നാന്നൂറോളം പേർക്ക് മരുന്നുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ വാഴക്കാട്, സി.ഇ. മുംതാസ് ബീഗം, എം. പുഷ്പ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ മാരത്ത്, വജീദ ജെബിൻ, ഷമീന സലീം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി സിദ്ദീഖ് മാസ്റ്റർ, കെ.എം.എ റഹിമാൻ, ആദം ചെറുവട്ടൂർ തുടങ്ങിയവരും വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ആശംസകൾ നേർന്ന് സംസാരിച്ചു.

Summary: Kondotty MLA T.P. Ashraf Ali has announced the launch of comprehensive development initiatives, including new inland water transport systems, by leveraging the untapped potential of the Chaliyar River. Addressing the eighth ‘Janasabha’ (public assembly) hosted by the Vazhakkad Grama Panchayat, the MLA emphasized that such grassroots-level platforms are vital for bridging the gap between governance and citizens, ensuring that administrative benefits reach the marginalized population.

WhatsApp Channel Banner

Latest updates

ഹൈക്കോടതി ഇടപെടലിന് പിന്നാലെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് പുതിയ...

തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതി നേരിട്ട് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ പരിതാപകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അടിയന്തര നടപടികളുമായി സർക്കാർ...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

കുറ്റിപ്പുറം ബസ് അപകടം: രണ്ട് ഡിവൈഡറുകൾ തകർത്ത് ബസ്...

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഉണ്ടായ ഗുരുതര ബസ് അപകടത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം ഇറക്കവും വളവും കൂടിച്ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്....

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

‘ആഗോള പ്രതിരോധ രംഗത്ത് വിശ്വാസ്യതയുള്ള പങ്കാളിയായി ഇന്ത്യ വളരുന്നു’:...

ന്യൂഡൽഹി: പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം കൈവരിക്കുന്ന വളർച്ചയിലൂടെ ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ 'മൻ കി...

DON'T MISS

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....