ന്യൂഡൽഹി: പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം കൈവരിക്കുന്ന വളർച്ചയിലൂടെ ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ പുതിയ പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(PM Modi Mann Ki Baat Address Highlights India Emerging As Trusted Global Defence Partner)
കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് 1999-ലെ യുദ്ധത്തിൽ രാജ്യത്തിനായി പോരാടിയ ധീരജവാന്മാർക്ക് പ്രധാനമന്ത്രി പ്രണാമാമർപ്പിച്ചു. കഠിനമായ കാലാവസ്ഥയോടും ശത്രുവിന്റെ വെല്ലുവിളികളോടും പോരാടി സൈന്യം കാഴ്ചവെച്ച അസാധാരണമായ ധീരത എല്ലാ ഭാരതീയർക്കും അഭിമാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജൂലൈ തുടക്കത്തിൽ താൻ നടത്തിയ ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ ബ്രഹ്മോസ് (BrahMos), അസ്ത്ര (Astra) മിസൈലുകൾക്കായുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പൈനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ്, കുശ മിസൈൽ എന്നിവ വിജയിപ്പിച്ച ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. സ്വകാര്യ മേഖല വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചത് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പുതിയ ചരിത്രമാണെന്നും, യുവാക്കളുടെ വൈദഗ്ധ്യവും ദൃഢനിശ്ചയവുമാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Story Summary
In his monthly ‘Mann Ki Baat’ radio address, Prime Minister Narendra Modi asserted that India is emerging as a trusted global defence partner while continually strengthening its defence capabilities and exports. Paying tribute to soldiers on Kargil Vijay Diwas, PM Modi highlighted major indigenous defence achievements, including tests of the Pinaka and Kusha missiles, alongside the historic launch of the private rocket Vikram-1.


