HomeKerala'പിണറായി വിജയൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ? ജി. സുധാകരൻ രാഷ്ട്രീയ കോമാളി':...

‘പിണറായി വിജയൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ? ജി. സുധാകരൻ രാഷ്ട്രീയ കോമാളി’: H സലാം | H Salam Attacks G Sudhakaran

ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എച്ച്. സലാം. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സുധാകരനെ ‘രാഷ്ട്രീയ കോമാളി’ എന്ന് വിശേഷിപ്പിച്ച സലാം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശങ്ങളെയും ശക്തമായി എതിർത്തു.(H Salam Attacks G Sudhakaran Over Comments On Pinarayi Vijayan)

പിണറായി വിജയനെയും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെയും ഉൾപ്പെടെ മുതിർന്ന നേതാക്കളെ ജി. സുധാകരൻ അധിക്ഷേപിച്ചെന്ന് സലാം ആരോപിച്ചു. പിണറായി വിജയനെ ‘നനഞ്ഞ കോഴി’യെന്നും കെ.എൻ. ബാലഗോപാലിനെ ‘സംസാരിക്കാൻ അറിയാത്തവൻ’ എന്നും സുധാകരൻ വിശേഷിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയല്ലാതിരുന്നിട്ടും ജി. സുധാകരൻ പണം പിരിച്ചത് എന്തിനാണെന്ന് സലാം ചോദിച്ചു. ആ പണം പിരിച്ചെടുത്ത കണക്കുകൾ പരസ്യപ്പെടുത്താൻ അദ്ദേഹം തയ്യാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ സുധാകരന് ധൈര്യമുണ്ടോ എന്നും സലാം വെല്ലുവിളിച്ചു. പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാതിരുന്നത്. അങ്ങനെയുള്ള ഒരാളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും സലാം കടുത്ത ഭാഷയിൽ വിമർശിച്ചു. നാട്ടിൽ മദ്യത്തിന് പകരമായി മറ്റൊരാളെ തെറിവിളിക്കുന്ന ആളുടെ നിലവാരത്തിലേക്ക് സുധാകരൻ മാറിയെന്നും എച്ച്. സലാം കുറിപ്പിൽ പരിഹസിച്ചു.

Story Summary

CPM leader H. Salam has launched a scathing attack on former minister G. Sudhakaran, calling him a ‘political joker’ in a Facebook post. Salam criticized Sudhakaran for derogatory remarks against CM Pinarayi Vijayan and Minister K.N. Balagopal, while also challenging Sudhakaran to disclose details regarding funds allegedly collected during the 2021 assembly elections.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...