കൊച്ചി: സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. കേസിൽ എസ്എഫ്ഐഒ കണ്ടെത്തിയ നിർണ്ണായക തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.(CMRL Exalogic Case, ED Seeks SFIO Evidence in CMRL Exalogic Monthly Payoff Case)
എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വീണയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. പ്രധാനമായും 2016 ഡിസംബറിലും 2017 മാർച്ചിലും സിഎംആർഎല്ലുമായി എക്സാലോജിക് ഒപ്പിട്ട കരാറുകളുടെ പകർപ്പുകൾ, എക്സാലോജിക് നൽകിയ സേവനങ്ങളുടെ വിശദാംശങ്ങൾ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനിയുമായുള്ള ലോൺ ഇടപാടുകൾ സംബന്ധിച്ച രേഖകൾ, വീണ തൈക്കണ്ടിയുമായി കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ രേഖകളും, എക്സാലോജിക് ജീവനക്കാരുടേതടക്കം എസ്എഫ്ഐഒ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എന്നിവയാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ഇഡിയുടെ അപേക്ഷയിൽ എസ്എഫ്ഐഒയുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു. കേസിൽ നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പായി കേസിൽ ശക്തമായ തെളിവുകൾ ഉറപ്പാക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.
Story Summary
The Enforcement Directorate (ED) has approached the special PMLA court in Kochi seeking certified copies of 134 documents seized by the SFIO in the CMRL-Exalogic ‘monthly payoff’ case. The agency is intensifying its probe against Veena and aims to secure all financial records and statements before summoning her for questioning, signaling a faster pace in the investigation.

