വയനാട്: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 150-ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. പനിയും ഛർദിയുമാണ് കുട്ടികളിൽ പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ഒരു അധ്യാപികയ്ക്കും സമാനമായ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Wayanad school declares holiday after 150 students fall ill)
ജൂൺ ഒന്നു മുതൽ തന്നെ വിദ്യാർത്ഥികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. അസ്വസ്ഥത രൂക്ഷമായതിനെത്തുടർന്ന് കുട്ടികളെ ബത്തേരി താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ജലത്തിലൂടെ പകരുന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ ആകാം രോഗകാരണമെന്നാണ് സംശയിക്കുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
Story Summary
A week-long holiday has been declared for Mar Baselios AUP School in Koliyadi, Wayanad, after nearly 150 students reported symptoms of fever and vomiting. While health officials suspect a waterborne bacterial infection and have launched an investigation, they have urged the public not to panic.

