ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായെന്നും നിലവിൽ ചർച്ചകൾ വഴിമുട്ടിയെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്സിൻ റിയാസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, ആവശ്യമെങ്കിൽ യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Iran US Peace Talks Deadlock)
ചർച്ചകൾ തടസ്സപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമാണെന്ന് മൊഹ്സിൻ റിയാസി ആരോപിച്ചു. ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും, അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരുവരും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഇപ്പോൾ സാധ്യതയില്ലെന്നും റിയാസി കൂട്ടിച്ചേർത്തു.
നേരത്തെ, ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇരുരാജ്യങ്ങൾക്കും ഗുണകരമായ ഒരു കരാറിലേക്ക് അടുക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം ഇറാൻ തള്ളിക്കളഞ്ഞു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേതല്ലെന്നും, അത് യുഎസിന്റെ ആർക്യു 170 സെന്റിനൽ ഡ്രോണുകളുമായി സാമ്യമുള്ളതാണെന്നും ഇറാൻ വാദിക്കുന്നു.
Story Summary
Peace talks between Iran and the United States have hit a deadlock, according to Mohsin Riasi, an advisor to Iranian Supreme Leader Ayatollah Mojtaba Khamenei, who warned that the conflict could escalate if the U.S. does not respond. While President Donald Trump claimed progress in negotiations, Iran dismissed these assertions and denied any involvement in the recent drone attack at Kuwait International Airport.

