Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് SIT; ആദ്യ യോഗം പൂർത്തിയായി |...

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് SIT; ആദ്യ യോഗം പൂർത്തിയായി | Kafir Screenshot Case

🎙️ Latest Podcast

കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പുനരാരംഭിച്ചു. റിബേഷ് രാമകൃഷ്ണൻ, സി.കെ. കാസിം എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.(Kafir Screenshot Case, SIT Resumes Investigation)

സ്ക്രീൻഷോട്ടിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നത് ഏറെ ദുഷ്കരമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റൂറൽ എസ്.പി. ടി. ഫറാഷ് വ്യക്തമാക്കി. പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിലും അന്തിമഫലം ഇതുവരെ ലഭിച്ചിട്ടില്ല. കണ്ണൂർ റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസിൽ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചത്.

Story Summary

The Special Investigation Team (SIT) has resumed the probe into the controversial ‘Kafir’ screenshot case in Vadakara. The team plans to question DYFI leader Ribesh Ramakrishnan and MSF worker C.K. Kasim, though investigators noted that tracing the original source of the screenshot remains a challenging task.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.