Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaമുനമ്പം മിനിഹാർബറിലെ ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച: പ്രദേശവാസികൾക്ക് ശ്വാസതടസ്സം | Ammonia...

മുനമ്പം മിനിഹാർബറിലെ ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച: പ്രദേശവാസികൾക്ക് ശ്വാസതടസ്സം | Ammonia Leak at Munambam Harbor

🎙️ Latest Podcast

കൊച്ചി: മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയെത്തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പ്ലാന്റിലെ ഐസ് നിർമ്മാണ യന്ത്രത്തിന്റെ പൈപ്പിലേക്ക് കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണതിനെത്തുടർന്നാണ് ചോർച്ചയുണ്ടായത്.(Ammonia Leak at Munambam Harbor Causes Respiratory Issues)

പ്രദേശത്തെ നാല് വീടുകളിലായി താമസിക്കുന്ന പത്തോളം പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസതടസ്സം നേരിട്ട ഇവരെ ഉടൻ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവം അറിഞ്ഞയുടൻ ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി വരികയാണ്.

Story Summary

Ammonia leakage from an ice plant at Munambam mini harbor caused respiratory difficulties for around ten residents in nearby houses. The leak was triggered by a building slab collapsing onto an ammonia pipe, but emergency services have since brought the situation under control.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.