തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളകളിൽ തനിക്ക് നൽകുന്ന ‘ഗാർഡ് ഓഫ് ഓണർ’ ആചാരം ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർക്ക് അദ്ദേഹം നിർദേശം നൽകി.( VD Satheesan Rejects Guard of Honour)
ഇത്തരം ആചാരപരമായ ചടങ്ങുകൾക്കായി സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഗസ്റ്റ് ഹൗസുകളിലും മറ്റും എത്തുമ്പോൾ ഉദ്യോഗസ്ഥർ നിരന്നുനിന്ന് സ്വീകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് നിർദേശം.
യാത്രകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ വാഹനവ്യൂഹങ്ങളും അമിത സുരക്ഷാ ക്രമീകരണങ്ങളും ഒഴിവാക്കണമെന്ന് നേരത്തെ തന്നെ അദ്ദേഹം നിർദേശിച്ചിരുന്നു. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ളവ ഒഴിവാക്കാനാണ് തീരുമാനം. തന്റെ യാത്ര മൂലം പൊതുജനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകരുതെന്നും റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദേശം നൽകി.
Story Summary
CM V.D. Satheesan has directed the state police chief to discontinue the practice of providing ‘Guard of Honour’ during his official visits, citing the shortage of police personnel. He further emphasized minimizing security convoys and ensuring that his travel does not cause any inconvenience or traffic blocks for the general public.

