തൃശൂർ: മാസപ്പടി കേസ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കോടിക്കണക്കിന് രൂപ കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് സർക്കാരിലെ രണ്ട് മന്ത്രിമാർ കൈപ്പറ്റിയിട്ടുണ്ടെന്നും, ഈ പണത്തിന്റെ പങ്ക് എൽഡിഎഫിനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(K Surendran Alleges LDF-UDF Conspiracy In CMRL Case)
സിഎംആർഎൽ കേസിലെ സത്യം പുറത്തുവരുന്നതിൽ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭയമുണ്ട്. തങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയത്താലാണ് ഇരുമുന്നണികളും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന പോലീസ് അന്വേഷിക്കുന്നതിൽ കാര്യമില്ലെന്നും, കേസ് കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് പൂർണ്ണമായ നീതി ലഭിച്ചില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി സെർച്ചിന് അനുമതി നൽകിയിട്ടും അത് തടസ്സപ്പെടുത്താനാണ് ശ്രമങ്ങൾ നടന്നത്. കൊള്ളമുതലിൽ ഇരുമുന്നണികൾക്കും പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Story Summary
Former BJP state president K. Surendran has alleged a conspiracy between the LDF and UDF to sabotage the investigation into the “Masappadi” (monthly payoff) case. He claimed that two ministers from the previous UDF government received substantial funds from a mining company and that the LDF has also benefited from the illicit money. Demanding an investigation by a central agency, Surendran criticized both fronts for allegedly attempting to obstruct court-ordered searches and impeding the legal process.

