HomeNationalരാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഡൽഹിയിൽ 9 ഭീകരർ പിടിയിൽ; ISI-ദാവൂദ് ഇബ്രാഹിം...

രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഡൽഹിയിൽ 9 ഭീകരർ പിടിയിൽ; ISI-ദാവൂദ് ഇബ്രാഹിം ബന്ധം സ്ഥിരീകരിച്ചു | Nine Arrested For Planning Terror Attacks

ന്യൂഡൽഹി: ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശ പൗരന്മാരും സംഘത്തിലുണ്ട്. ഇവരിലധികാരത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.(Nine Arrested For Planning Terror Attacks Across India With Links To ISI And Dawood Ibrahim)

സുരക്ഷാ ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട സൈനിക-പൊതു ഇടങ്ങളും ആക്രമിക്കാനായിരുന്നു പദ്ധതി. ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർ പ്ലാന്റുകൾ എന്നിവ ഇവരുടെ ലക്ഷ്യപട്ടികയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറച്ചുനാളുകളായി ഈ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. അതിർത്തി കടന്നുള്ള ബന്ധങ്ങൾ, ഫണ്ടിംഗ് രീതികൾ, വിദേശത്തുള്ള ഹാൻഡ്‌ലർമാരുടെ പങ്ക് എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

തലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന സർക്കാർ ഓഫീസുകളിലും ചാവേറാക്രമണങ്ങൾക്കോ, വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുള്ള ആക്രമണങ്ങൾക്കോ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. കഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികൾ അൽ-ഖ്വയിദയുമായി ബന്ധമുള്ള ‘അൻസാർ ഗസ്‌വത്തുൽ ഹിന്ദ്’ എന്ന ഭീകരസംഘടനയുടെ ഭാഗമായിരുന്നു. നിലവിലെ അറസ്റ്റോടെ സുരക്ഷാ ഏജൻസികൾ രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഡൽഹി പോലീസ് വൈകുന്നേരം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Story Summary

Delhi Police has arrested nine individuals linked to Pakistan’s ISI and Dawood Ibrahim for planning terror attacks on vital installations, including airports and nuclear facilities, across India. The arrests follow high-alert intelligence inputs regarding potential suicide attacks and IED-based threats, prompting security agencies to increase vigilance across major cities.

WhatsApp Channel Banner

Latest updates

സംസ്ഥാനത്തെ സ്വർണവില താഴേയ്ക്ക്: പവന് ഇന്ന് 280 രൂപ...

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. നേരിയ ഇടിവാണ് ഇന്ന് സ്വർണവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 1,05,760 രൂപയിലെത്തി. ഗ്രാമിന് 35...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, 3 മരണം റിപ്പോർട്ട് ചെയ്തു,...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടങ്ങളും ജീവഹാനിയും. മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ...

കനത്ത മഴയും പ്രളയസമാന സാഹചര്യവും: പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക്...

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ അതിതീവ്ര മഴയെ തുടർന്ന് വൻ തോതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട് ജോസഫിൻ ജോണി (24) മരണപ്പെട്ടു. വീടിനു...

വൻ പ്രതിഷേധത്തിന് പിന്നാലെ ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതി...

സൂറിച്ച്: ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതി ഉപേക്ഷിച്ച് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ (FIFA World Cup Private Investment). യൂറോപ്യൻ ഫുട്ബോൾ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...