HomeKeralaതാരസംഘടന 'അമ്മ'യിലെ തമ്മിലടി രൂക്ഷം; ലക്ഷ്മിപ്രിയക്കും എസ്‌ഐക്കുമെതിരെ അൻസിബയുടെ പരാതിയിൽ ഡിജിപി...

താരസംഘടന ‘അമ്മ’യിലെ തമ്മിലടി രൂക്ഷം; ലക്ഷ്മിപ്രിയക്കും എസ്‌ഐക്കുമെതിരെ അൻസിബയുടെ പരാതിയിൽ ഡിജിപി അന്വേഷണം; ജീവന് ഭീഷണിയുണ്ടെന്ന് മുൻ മാനേജർ അതുല്യ | AMMA association controversy

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ ഒടുവിൽ കടുത്ത നിയമപോരാട്ടത്തിലേക്ക് (AMMA association controversy). നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തറ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ നടി അൻസിബ ഹസ്സൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) നേരിട്ട് അന്വേഷണം നടത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. അതിനിടെ, സംഘടനയിലെ ഭാരവാഹികൾക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് കാണിച്ച് ‘അമ്മ’ മുൻ മാനേജർ അതുല്യയും പുതിയ പരാതിയുമായി രംഗത്തെത്തി.

വ്യാജ പരാതി ചമച്ച് തന്നെ മൂന്ന് മണിക്കൂറിലധികം പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചുവെന്നും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്. തൃപ്പൂണിത്തറ എസ്‌ഐ രേഷ്മയും നടി ലക്ഷ്മിപ്രിയയും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്തത്, പൊതുസമൂഹത്തിൽ ഉണ്ടായ കടുത്ത അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അൻസിബ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ ഗൗരവമുള്ള ഈ പരാതിയാണ് മുഖ്യമന്ത്രി തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറിയത്.

അതേസമയം മറുഭാഗത്ത്, ‘അമ്മ’യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ കൂടുതൽ തെളിവുകളുമായാണ് മുൻ മാനേജർ അതുല്യ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയിലെ ഉദ്യോഗസ്ഥർക്കെതിരെ മുൻപ് തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ നിരന്തരം മാനസികമായി ഉപദ്രവിക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് അതുല്യയുടെ ആക്ഷേപം. ഭാരവാഹികളായ നീനാ കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയുള്ള ഫോൺ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സഹിതമാണ് അതുല്യ ഇത്തവണ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ ലേബർ ഓഫീസർക്കും പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ നടന്ന ഗൂഢാലോചനയും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.

ഇതിനിടെ, നടൻ ടിനി ടോമുമായി ബന്ധപ്പെട്ട തന്റെ പരാതി അന്വേഷിക്കാൻ രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കണമെന്ന അൻസിബയുടെ ആവശ്യം ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി തള്ളി. പരാതി അന്വേഷിക്കാൻ പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നുമാണ് സംഘടനയുടെ പുതിയ തീരുമാനം.

Story Summary: The internal rift in the actors’ association AMMA escalates into a legal battle as DGP launches a probe into Ansiba Hassan’s complaint against Laxmipriya and a sub-inspector. Meanwhile, AMMA’s former manager Atulya files a fresh complaint alleging death threats and harassment by executive members.

WhatsApp Channel Banner

Latest updates

മദ്യപാനത്തിനിടെ തർക്കം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി | Kollam Youth...

കൊല്ലം: കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശിയും തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ 'ശിവരാജു' എന്ന ആനയുടെ മൂന്നാം പാപ്പാനുമായ രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കടുത്ത തർക്കമാണ് ദാരുണമായ...

അറ്റകുറ്റപ്പണിക്കിടെ നാലുനില കെട്ടിടം തകർന്നു; ഭിവണ്ടിയിൽ ഏഴ് മരണം,...

താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഏഴ് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. (Bhiwandi Building Collapse) ഭിവണ്ടിയിലെ...

ഇ20 പെട്രോൾ: മൈലേജ് കുറവിനെച്ചൊല്ലി കേന്ദ്ര മന്ത്രാലയങ്ങളുടെ വിശദീകരണങ്ങളിൽ...

ന്യൂഡൽഹി: രാജ്യത്ത് ഘട്ടങ്ങളായി നിർബന്ധമാക്കിക്കൊണ്ടിരിക്കുന്ന ഇ20 (E20) പെട്രോൾ ഉപയോഗം മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന മൈലേജ് കുറവിനെച്ചൊല്ലി കേന്ദ്ര മന്ത്രാലയങ്ങളുടെ വിശദീകരണങ്ങളിൽ കടുത്ത ഭിന്നത. ഇ20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങളുടെ മൈലേജിൽ 2...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

‘നിനക്ക് പ്രധാനമന്ത്രി മോദിയുടെ രാജി വേണമല്ലേ?’: ബെംഗളൂരുവിൽ NEET...

ബെംഗളൂരു: ജലഹള്ളിയിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രവർത്തകനായ 19-കാരൻ അമൻ ദീപ് സിങ്ങിന് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. ജൂലൈ 28-ന് രാത്രി നടന്ന സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകരാണ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...