HomeKeralaഅഞ്ച് വയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച അതിഥി തൊഴിലാളിക്ക് 72 വർഷം...

അഞ്ച് വയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച അതിഥി തൊഴിലാളിക്ക് 72 വർഷം തടവും പിഴയും; വിധി പെരുമ്പാവൂർ പോക്സോ കോടതിയുടേത് | Perumbavoor POCSO court

കൊച്ചി: അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ അൻപത്തിയഞ്ചുകാരനായ മധ്യവയസ്കന് 72 വർഷം കഠിനതടവും 1,90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Perumbavoor POCSO court). ബിഹാർ മുജ്താപൂർ സ്വദേശിയായ നജീർ മിയാനെയാണ് (55) പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.

2025 ജനുവരി 17-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓടക്കാലി കോട്ടച്ചിറയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഇതേ കമ്പനിയിൽ ജോലിക്കായി എത്തിയ മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളാണ് ക്രൂരതയ്ക്ക് ഇരയായത്. പ്ലൈവുഡ് കമ്പനിയിൽ ജോലിയിലായിരുന്ന തന്റെ പിതാവിനെ അന്വേഷിച്ചെത്തിയ കുട്ടിയെ പ്രതി തന്ത്രപൂർവ്വം മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പുംപടി പോലീസ് ഇൻസ്‌പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ച് വ്യത്യസ്ത വകുപ്പുകളിലായാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മൂന്ന് പ്രധാന വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതവും പിഴ ശിക്ഷ വിധിച്ചു. മറ്റ് രണ്ട് വകുപ്പുകളിൽ യഥാക്രമം അഞ്ച് വർഷം, ഏഴ് വർഷം തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ.

തടവ് ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു കോടതിയിൽ ഹാജരായി.

Story Summary: A 55-year-old security guard from Bihar has been sentenced to 72 years of rigorous imprisonment and fined ₹1.90 lakh by the Perumbavoor POCSO Court for sexually abusing a 5-year-old girl after luring her with candy.

WhatsApp Channel Banner

Latest updates

‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിൽ തകർത്തോടുന്നു: ബോക്സ്...

മുംബൈ: ടോം ഹോളണ്ട്, സെൻഡയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മാർവൽ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന മുൻകൂർ ടിക്കറ്റ് വിൽപ്പനയോടെയാണ്...

ഗാസയിൽ സമ്പൂർണ്ണ നിരായുധീകരണം: ഹമാസുമായി ‘ചരിത്രപരമായ’ കരാറിലെത്തിയെന്ന് ഡോണാൾഡ്...

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധത്തിനും സംഘർഷങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ ആയുധധാരികളായ ഗ്രൂപ്പുകളുടെയും സമ്പൂർണ്ണ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ബോർഡ് ഓഫ്...

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക്...

വയനാട്: കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ...

PM ശ്രീ പദ്ധതി: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകളും കൂടിയാലോചനകളും സജീവമാകുന്നു. സിലബസിൽ കേന്ദ്ര ഇടപെടലുകൾ അനുവദിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള വഴികളാണ് സംസ്ഥാന സർക്കാർ ആരായുന്നത്.(Kerala Government PM...

കാപ്പ കേസ് പ്രതിയായ BJP കൗൺസിലർ R സുഗതന്...

തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി കൗൺസിലർ R സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. വിഷയത്തിൽ നിർണായക തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം ഇന്ന് ചേരും. കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....