HomeEntertainmentലക്ഷ്മിപ്രിയക്കും എസ്‌ഐക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ; ‘അമ്മ’യിൽ ഭിന്നത...

ലക്ഷ്മിപ്രിയക്കും എസ്‌ഐക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ; ‘അമ്മ’യിൽ ഭിന്നത രൂക്ഷം, പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക് | Actress Ansiba complaint Chief Minister Kerala

കൊച്ചി: സിനിമാ രംഗത്തെ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രി വിഡി സതീശനും ഡിജിപിക്കും ഔദ്യോഗികമായി പരാതി നൽകി നടി അൻസിബ ഹസൻ (Actress Ansiba complaint Chief Minister Kerala). തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ (SI) രേഷ്മക്കെതിരെയാണ് അൻസിബ ഗുരുതരമായ ആരോപണങ്ങളോടെ പരാതി നൽകിയിരിക്കുന്നത്. തന്നെ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞു വച്ചുവെന്നും, തനിക്കെതിരെ ഉയർന്ന വ്യാജ പരാതിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ താരസംഘടനയായ ‘അമ്മ’ (AMMA) അൻസിബയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അത് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം നേരിട്ടെത്താനാണ് നിർദ്ദേശം.

അതേസമയം , തന്റെ ഭാഗം പൂർണ്ണമായും നിഷ്പക്ഷമായി കേൾക്കണമെന്നാണ് അൻസിബയുടെ പ്രധാന ആവശ്യം. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പകരം തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ‘അമ്മ’യ്ക്ക് മറുപടി നൽകി. രമേശ് പിഷാരടി, മാലാ പാർവ്വതി, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഉൾപ്പെടുന്ന നിഷ്പക്ഷമായ ഒരു സമിതി വേണമെന്നാണ് അൻസിബയുടെ ആവശ്യം. കൂടാതെ ഹിയറിങ് പൂർണ്ണമായും ഓഡിയോ-വീഡിയോ റെക്കോഡിങ് ആയിരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ ഒന്നിനോ അല്ലെങ്കിൽ ജൂൺ 7-ന് ശേഷമോ താൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുമെന്നും അൻസിബ അറിയിച്ചു.

അതിനിടെ, താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നതയും ഗ്രൂപ്പ് പോരും രൂക്ഷമായിരിക്കുകയാണ്. ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും രണ്ട് തട്ടിലായതോടെ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ കൈവിട്ട അവസ്ഥയിലാണ്.

വിഷയത്തിൽ മറ്റ് അമ്മ പ്രതിനിധികളും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ബോധ്യപ്പെട്ട നേതൃത്വം ഒടുവിൽ നിലപാട് കടുപ്പിച്ചു. സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ വഴിമാറിപ്പോകാതിരിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരുവിധ പരസ്യ പ്രതികരണങ്ങളും നടത്തരുതെന്ന് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആഭ്യന്തര തർക്കങ്ങൾ പുകയുന്നതിനിടയിലാണ് അൻസിബയുടെ പരാതി കേൾക്കാനുള്ള നീക്കങ്ങളുമായി സംഘടന മുന്നോട്ട് പോകുന്നത്.

Story Summary: Actress Ansiba has filed a complaint with the Chief Minister and DGP against the Thrippunithura SI and Lakshmi Priya, alleging illegal detention and conspiracy. Meanwhile, the actors’ association ‘AMMA’ directed Ansiba to appear before the executive committee regarding her complaint against Tini Tom. Ansiba demanded a special committee comprising Ramesh Pisharody, Mala Parvathy, and Dhyan Sreenivasan to hear her case, amidst growing internal rifts between AMMA President Shwetha Menon and Gen Secretary Kuku Parameswaran.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....