HomeKerala‘ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026’ കിരീടം കെസിയ...

‘ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026’ കിരീടം കെസിയ ലിസ് മെജോ സ്വന്തമാക്കി; മാളവിക രാജേന്ദ്രൻ ഫസ്റ്റ് റണ്ണറപ്പ് | Miss Universe Kerala 2026 winner Kezia Liz Mejo

കൊച്ചി: ‘ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026’ (Miss Universe Kerala 2026) കിരീടം മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ സ്വന്തമാക്കി (Miss Universe Kerala 2026 winner Kezia Liz Mejo). കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ആവേശകരമായ ഗ്രാൻഡ് ഫിനാലെയിലാണ് കെസിയ സുവർണ്ണ കിരീടം ചൂടിയത്. ദേശീയ തലത്തിൽ നടക്കുന്ന പ്രമുഖ സൗന്ദര്യമത്സരമായ ‘മിസ് യൂണിവേഴ്സ് ഇന്ത്യ’യിൽ കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ഇനി കെസിയ പങ്കെടുക്കും. ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദേശീയ തലത്തിലുള്ള മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.

മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ് 19-കാരിയായ കെസിയ ലിസ് മെജോ. നിലവിൽ ബെംഗളൂരുവിൽ നിയമപഠനം (Law Student) നടത്തുന്ന കെസിയ ഇപ്പോൾ കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസം. മുൻപ് 2024-ൽ ‘മിസ് ടീൻ ഇന്ത്യ’ (Miss Teen India) പട്ടം കരസ്ഥമാക്കിയിട്ടുള്ള കെസിയ, ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യ മിസ് യൂണിവേഴ്സ് ആകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെസിയ വ്യക്തമാക്കി.

ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ തൃശൂർ സ്വദേശി മാളവിക രാജേന്ദ്രൻ ദേവ് ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. രാജേന്ദ്രൻ കെ.എസ് – പ്രിയ പി.കെ എന്നിവരുടെ മകളാണ് മാളവിക. കോട്ടയം സ്വദേശി ലിസ് ജെയ്മോൻ ജേക്കബ് ആണ് സെക്കൻഡ് റണ്ണറപ്പ് പദവി സ്വന്തമാക്കിയത്. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിച്ച ഈ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറും, പവർഡ് ബൈ പാർട്ണർ ഫ്രാൻസിസ് ആലുക്കാസുമാണ്.

മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, ഫ്രാഞ്ചയ്സ് ഓപ്പറേഷൻസ് ഡയറക്ടർ അംജാദ് ഖാൻ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ്മ, മുൻ മിസ് യൂണിവേഴ്സ് കേരള ഐശ്വര്യ ശ്രീനിവാസൻ, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 വിജയി റിയ സിംഗ, നാഷണൽ അവാർഡ് ജേതാവും സിനിമാ താരവുമായ അപർണ ബാലമുരളി എന്നിവരടങ്ങുന്ന പ്രമുഖ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

അർച്ചന രവിയാണ് മിസ് യൂണിവേഴ്സ് കേരളയുടെ ഡയറക്ടർ. ഖജാ റാവുത്തർ പരിപാടിയുടെ ഔദ്യോഗിക സ്റ്റൈലിസ്റ്റായും പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ഷോ ഡയറക്ടറായും കൊറിയോഗ്രാഫറായും പ്രവർത്തിച്ചു.

Story Summary: Kezia Liz Mejo from Mavelikara has been crowned Miss Teen Diva and Miss Universe Kerala 2026 at a grand finale held at Grand Hyatt, Kochi. The 19-year-old law student will now officially represent Kerala in the upcoming Miss Universe India pageant. Thrissur’s Malavika Rajendran Dev and Kottayam’s Liz Jaymon Jacob secured first and second runner-up titles respectively.

WhatsApp Channel Banner

Latest updates

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...