HomeNational'കൃത്യവും സമഗ്രവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പ്': SIR നടപടികൾ ശരിവെച്ച്...

‘കൃത്യവും സമഗ്രവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പ്’: SIR നടപടികൾ ശരിവെച്ച് സുപ്രീം കോടതി | Supreme Court Upholds SIR

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ് ഇവർ നടപടികൾക്ക് നിയമസാധുത നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. എസ്‌ഐആർ നടപടി ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു.(Supreme Court Upholds SIR Voter List Revision Clarifies Citizenship Status)

ഈ നടപടി നിലവിലുള്ള ഒരു നിയമത്തെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയ തടസ്സവാദങ്ങൾ സുപ്രീം കോടതി പൂർണ്ണമായും തള്ളി. വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നത് കൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു.

ഇന്ത്യൻ പൗരത്വം നിശ്ചയിക്കാനുള്ള അന്തിമ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. എന്നാൽ വോട്ടർപട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ ചില വശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിഷയത്തിൽ കമ്മീഷന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.  എസ്‌ഐആർ നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണോ, ഈ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്തിസഹമാണോ, മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാത്ത പക്ഷം ഈ രീതിയിലുള്ള കടുത്ത നടപടി അനിവാര്യമായിരുന്നോ, കമ്മീഷന്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടോ എന്നിവയാണിത്.

തിരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ ഒത്തുപോപോകുന്ന രീതിയിലാണ് കമ്മീഷൻ നടപടികൾ സ്വീകരിച്ചതെന്ന് കോടതി വിലയിരുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ ലക്ഷ്യം കൈവരിക്കാൻ ഇത്തരം വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയകൾ അനിവാര്യമാണ്. എസ്‌ഐആർ നടപടികളിൽ പൊതുജനങ്ങൾക്ക് പങ്കാളികളാകാനും, പരാതികൾ പരിഹരിക്കാനുമായി ധാരാളം അവസരങ്ങൾ കമ്മീഷൻ ഈ പ്രക്രിയയിലുടനീളം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Summary

The Supreme Court upheld the Election Commission’s Special Intensive Revision (SIR) process for voter lists, stating it infuses life into the Constitution and aligns with fair elections. The bench comprising Justices Surya Kant and Joymalya Bagchi dismissed petitions alleging that SIR is a backdoor citizenship test, clarifying that omission from the voter list does not mean loss of citizenship.

WhatsApp Channel Banner

Latest updates

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

താമരശ്ശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട്...

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇടിച്ചുകയറി രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു (KSRTC bus accident). അടിവാരം സ്വദേശികളായ ഉമ്മുസൽവയും സാജിതയുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ...

മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി വിരാട്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തി (Virat Kohli Anushka Sharma). മുംബൈയിലെ വെർസോവയിൽ ₹18.29 കോടി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...