Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeNationalകർണാടകയിൽ പുകഞ്ഞ് മുഖ്യമന്ത്രി പദവി തർക്കം: സിദ്ധരാമയ്യ ഉടൻ സ്ഥാനമൊഴിയും? |...

കർണാടകയിൽ പുകഞ്ഞ് മുഖ്യമന്ത്രി പദവി തർക്കം: സിദ്ധരാമയ്യ ഉടൻ സ്ഥാനമൊഴിയും? | Karnataka Congress Leadership Dispute

🎙️ Latest Podcast

ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണ് സൂചന. ഉടൻ തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ച് ചേർക്കാനാണ് നീക്കം. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ കർണാടകയിൽ ഈ വൻ നേതൃമാറ്റം ഉണ്ടായേക്കും.(Karnataka Congress Leadership Dispute High Command Directs Siddaramaiah To Resign For DK Shivakumar)

എന്നാൽ, ഹൈക്കമാൻഡിന്റെ ഏകപക്ഷീയമായ ഈ തീരുമാനത്തിൽ സിദ്ധരാമയ്യ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇത് സംസ്ഥാനത്ത് വലിയ ഉൾപ്പാർട്ടി ഭിന്നതയ്ക്ക് കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി ഹൈക്കമാൻഡ് ആറ് മണിക്കൂറിലധികം നീണ്ട മാരത്തൺ ചർച്ച നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇരുനേതാക്കളുമായും ഒറ്റയ്ക്കും ഒന്നിച്ചും വിശദമായി സംസാരിച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയെ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആലോചന.

Story Summary

The Congress High Command has reportedly directed Karnataka Chief Minister Siddaramaiah to step down ahead of the upcoming Rajya Sabha elections to clear the way for DK Shivakumar. While the leadership has offered him a prominent national role and a Rajya Sabha seat, Siddaramaiah’s camp has expressed strong dissatisfaction over the decision.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.