HomeNationalരാജ്യവ്യാപക SIR: നിയമസാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും...

രാജ്യവ്യാപക SIR: നിയമസാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും | Supreme Court Verdict

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അതീവ പ്രാധാന്യമുള്ള ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ സുപ്രീംകോടതിയിൽ ആരംഭിച്ച ദീർഘമേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, ഈ വർഷം ജനുവരി 29-നാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്.(Supreme Court Verdict On SIR Electoral Rolls)

വോട്ടർമാരുടെ പൗരത്വം പരിശോധിക്കുന്നതിലേക്ക് വരെ വഴിമാറുന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്ന പുതിയ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ വോട്ടർമാർ തങ്ങളുടെ അർഹത വീണ്ടും തെളിയിക്കേണ്ടി വരുന്ന രീതിയിലാണ് പുതിയ നടപടികളെന്നും ഇത് വലിയൊരു വിഭാഗം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ കാരണമാകുമെന്നും ഹർജിക്കാർ ആരോപിക്കുന്നു.

2025 ജൂൺ – സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് ഈ തീവ്ര പരിഷ്കരണ പ്രക്രിയയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് വലിയ രാഷ്ട്രീയ-നിയമ തർക്കങ്ങൾക്ക് വഴിതെളിച്ചിരുന്നു.

പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിന്റെ മൂന്നാം ഘട്ടവും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനങ്ങളും സെൻസസ് രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണവും പരിഗണിച്ച് ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വോട്ടർ പട്ടിക പരിഷ്കരണം പിന്നീട് മാത്രമായിരിക്കും പ്രഖ്യാപിക്കുക. വോട്ടവകാശത്തെയും ഭരണഘടനാ തത്വങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ ഇന്നത്തെ സുപ്രീംകോടതി വിധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായകമാകും.

Story Summary

The Supreme Court is set to deliver its verdict today on petitions challenging the constitutional validity of the Election Commission’s SIR of electoral rolls. The petitions, heard by a bench led by Chief Justice Surya Kant, argue that the aggressive voter verification process is unconstitutional and threatens the voting rights of millions across multiple phases nationwide.

WhatsApp Channel Banner

Latest updates

പാൽക്കുളങ്ങര കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്; കാട്ടിക്കൊടുത്തത് പ്രതി...

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടുകത്തികൾ കേസിലെ പ്രധാന പ്രതിയായ പ്രദീപ് തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.(Palkulangara Murder...

ധർമ്മേന്ദ്ര പ്രധാൻ പാർലമെൻ്റിൽ, ആദരിച്ചു: അമിത് ഷായ്‌ക്കെതിരെയടക്കമുള്ള പ്രതിപക്ഷ...

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു. സഭ ചേർന്നയുടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും...

‘ലോകത്തിന്റെ രക്ഷാധികാരികൾ’; എഐ ചിത്രങ്ങളിലൂടെ സൈനിക ശക്തിയും രാഷ്ട്രീയ...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ് (Donald Trump AI images). അമേരിക്കയുടെ സൈനിക ശക്തി, ഇറാനുമായുള്ള സംഘർഷം,...

വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രതികരണം വിവാദമായി; പേളി മാണിക്ക് സോഷ്യൽ...

കൊച്ചി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ...

പ്രണയാഭ്യർത്ഥന നിരസിച്ചു: തമിഴ്‌നാട്ടിൽ 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ...

ചിദംബരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ കുത്തേറ്റു. കടലൂർ ജില്ലയിലെ കീഴമൂങ്കിലടി ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...