HomeKeralaമുനമ്പത്തുള്ളവരെ കുടിയൊഴിപ്പിക്കില്ല, രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കം, അമ്പലത്തിൽ പോകരുതെന്ന്...

മുനമ്പത്തുള്ളവരെ കുടിയൊഴിപ്പിക്കില്ല, രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കം, അമ്പലത്തിൽ പോകരുതെന്ന് പറയരുത്, 1000 രൂപയുടെ ടിക്കറ്റെടുത്താണ് കയറിയത്’: മുഖ്യമന്ത്രി | Chief Minister VD Satheesan

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിലും തന്റെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും കടുത്ത നിലപാടുകളും വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ബോധപൂർവ്വമായ നീക്കമാണ് നടത്തിയതെന്നും, തന്റെ ഗുരുവായൂർ ദർശനത്തെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(Chief Minister VD Satheesan Clarifies Guruvayur Temple Visit Allegations Blames Previous Government On Munambam Waqf Issue)

മുനമ്പം ഭൂമി പ്രശ്നം താൻ അധികാരമേറ്റാൽ വെറും ‘പത്ത് മിനിറ്റുകൊണ്ട്’ പരിഹരിക്കുമെന്ന് പറഞ്ഞത് തടയാൻ എട്ടിന്റെ പണി തന്നിട്ടാണ് പോയതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. അധികാരം ഒഴിഞ്ഞു പോകുന്ന പോക്കിൽ മുൻ സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് ‘ഉമീദ്’ പോർട്ടലിലേക്ക് ഉൾപ്പെടുത്തിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഈ ഭൂമി വഖഫിന്റേതാണെന്നും അവിടെ തലമുറകളായി താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾ വെറും കൈയേറ്റക്കാരാണെന്നുമാണ് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വിഷയത്തെ മുൻനിർത്തി സംഘ്പരിവാർ വലിയ രീതിയിൽ വർഗ്ഗീയ വിഭജനത്തിനാണ് ശ്രമിച്ചത്. സി.പി.എമ്മും ഇതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഈ സർക്കാരിന്റെ നിലപാട് വ്യക്തമാണ്. മുനമ്പത്തെ ഒരാളെയും ഈ സർക്കാർ അവിടെനിന്ന് കുടിയൊഴിപ്പിക്കില്ല. അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

താൻ ഗുരുവായൂരിൽ ദർശനം നടത്താൻ പോയപ്പോൾ മറ്റു ഭക്തർക്ക് ദർശനം സാധിച്ചില്ല എന്ന രീതിയിൽ വരുന്ന വാർത്തകൾ പൂർണ്ണമായും കള്ളക്കഥയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഞായറാഴ്ചകളിൽ വി.ഐ.പി ദർശനം ഇല്ലെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും, അതുകൊണ്ട് തന്നെ നിയമപ്രകാരം ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് താൻ ക്ഷേത്രത്തിനകത്ത് കയറിയതെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ കൂടെ വെറും നാലുപേർ മാത്രം ക്ഷേത്രത്തിൽ കയറി. അതിൽ ഒരാൾ അവിടുത്തെ അഡ്മിനിസ്ട്രേറ്ററും, ഒരാൾ അവിടുത്തെ ആളും, മറ്റൊരാൾ എന്റെ ഗൺമാനും മാത്രമായിരുന്നു. ഞാൻ അകത്ത് കയറുമ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി കഴിഞ്ഞ് മുൻപിൽ പോയി തൊഴുതു. തുടർന്ന് ഉപദേവതകളെ ദർശിക്കാൻ പോയപ്പോൾ മുൻപിൽ നിന്നിരുന്ന ദേവസ്വം ബോർഡിന്റെ സെക്യൂരിറ്റി ഗാർഡ് ഭക്തരെ തടയാൻ ശ്രമിച്ചു. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ആരെയും സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല എന്ന്. ഞാൻ തൊഴാൻ വരുന്നത് മറ്റൊരാൾക്കും തടസ്സമാകരുത്. ഞാൻ വശത്തേക്ക് മാറിനിന്ന് തൊഴുകയും സാധാരണ ജനങ്ങൾ തൊഴുതു നീങ്ങുകയുമാണ് ചെയ്തത്, വി.ഡി. സതീശൻ പറഞ്ഞു.

ക്ഷേത്രത്തിലുണ്ടായിരുന്ന സാധാരണ ഭക്തർ തന്റെ അടുത്ത് വന്ന് അകൽച്ചയില്ലാതെ ഒന്നിച്ച് തൊഴാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരാൾക്ക് പോലും തന്റെ സന്ദർശനം കാരണം തടസ്സമുണ്ടായിട്ടില്ല. ഇത് വിവാദമാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ടിക്കറ്റ് എടുത്തു കയറിയത്. ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി പറയരുത് ദയവ് ചെയ്ത്, എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Story Summary

Chief Minister V D Satheesan slammed the previous LDF government over the Munambam issue, accusing them of deliberately uploading land details to the UMEED Waqf portal to create communal division. He also dismissed the Guruvayur temple visit controversy as a fabricated story, clarifying that he booked a Rs 1,000 ticket and ensured no ordinary devotees were blocked during his darsanam.

WhatsApp Channel Banner

Latest updates

വിജയം കണ്ട് പാറ്റകളുടെ പോരാട്ടം; വിദ്യാഭ്യാസ മന്ത്രി...

രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിലുള്ള ഐതിഹാസിക സമരങ്ങൾക്കും ഒടുവിൽ നിർണായക വഴിതിരിവ് (Dharmendra Pradhan Resigns). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

കേരള ഹൗസിലെ കനയ്യ കുമാർ വിവാദം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ...

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹിയിലെ കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി (Kanhaiya Kumar Kerala House Row). സംഭവത്തിൽ വിശദമായ...

സിപിഐഎം പ്രതിഷേധ മുന്നറിയിപ്പിന് പിന്നാലെ ജി. സുധാകരൻ പിന്മാറി;...

ആലപ്പുഴ: സിപിഐഎം പ്രതിഷേധ സാധ്യത ഉയർന്ന സാഹചര്യത്തിൽ മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി. സുധാകരൻ ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ നിന്ന് വിട്ടുനിന്നു (G Sudhakaran Alappuzha Event). പ്രതിഷേധം...

സസ്‌പെൻഷനെതിരെ നിയമപോരാട്ടത്തിന് എം.ആർ. അജിത് കുമാർ; സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: ആലപ്പുഴ നവകേരളസദസ്സ് രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടിക്കൊരുങ്ങുന്നു (ADGP Ajith Kumar CAT Petition). സസ്‌പെൻഷൻ...

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവർത്തിച്ച് സിജെപി; നാളെ രാജ്യവ്യാപക...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി രാജിവെച്ചില്ലെങ്കിൽ ഡൽഹിയിൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....