HomeKeralaമലപ്പുറത്ത് മണൽ കടത്ത് തടയുന്നതിനിടെ പോലീസിനെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി...

മലപ്പുറത്ത് മണൽ കടത്ത് തടയുന്നതിനിടെ പോലീസിനെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ | Illegal Sand Smuggling

മലപ്പുറം: കൂട്ടായി ഭാരതപ്പുഴ പരിസരത്ത് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച പോലീസുകാരെ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു (Illegal Sand Smuggling Attack). പുതിയ കടപ്പുറം മുത്താട്ട് വീട്ടിൽ റാസിഖ് (29) ആണ് പിടിയിലായത്. തിരൂർ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആർ. രാജേഷ്, സി.പി.ഒ ടോണി വർഗീസ് എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. യൂണിഫോമിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, കൂട്ടായി ഭാഗത്തുനിന്നും നിയമവിരുദ്ധമായി പുഴമണൽ കയറ്റി വന്ന ലോറിയെ പാരീസ് എന്ന സ്ഥലത്തുവെച്ച് കൈകാണിച്ച് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി വാഹനം പോലീസിന് നേരെ ഓടിച്ചു കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതും തുടർന്ന് ലോറിയുമായി കടന്നുകളഞ്ഞതും.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം പിന്തുടർന്നതോടെ, ലോറിയുടെ പിൻഭാഗം ഉയർത്തി മണൽ മുഴുവൻ റോഡിലേക്ക് തട്ടിയിട്ട് പോലീസ് വാഹനം അപകടപ്പെടുത്താനും പ്രതി തുനിഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്ത പ്രതിയെ അതിസാഹസികമായാണ് തിരൂർ പോലീസ് വലയിലാക്കിയത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശത്ത് അനധികൃത മണൽ ഖനനവും കടത്തും തടയുന്നതിനായി വരും ദിവസങ്ങളിലും കർശനമായ പോലീസ് പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Summary: The Tirur police have arrested a 29-year-old man, Rasiq, for attempting to run over a police patrol team with his truck during an illegal sand smuggling inspection near the Bharathapuzha river. When Sub-Inspector Aneesh and his team tried to stop the sand-laden vehicle at Paris, the accused drove towards them and fled the scene. He further tried to cause an accident by dumping sand onto the road while being pursued by the police vehicle.

WhatsApp Channel Banner

Latest updates

‘ബീ ദെയർ, ബീ ദ ചെയ്ഞ്ച്’: കൊച്ചി കലൂർ...

കൊച്ചി: മാറ്റത്തിനും നീതിക്കും അവകാശങ്ങൾക്കുമായി ജനകീയ ശബ്ദമുയർത്താൻ കൊച്ചിയിൽ മനുഷ്യച്ചങ്ങലയും സമാധാനപരമായ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. 'ആസാദി കേരള' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.     View this post on Instagram   A post shared...

‘ഇന്നലെ സമരത്തിന് പിന്തുണ, ഇന്ന് നിലപാട് മാറ്റം’; സോനം...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ വീണ്ടും പ്രതികരിച്ചു. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ...

‘അടുത്ത പ്രഹരവുമായി ‘മൈ ഫ്രണ്ട്’: നിർബന്ധിത തൊഴിൽ ആരോപണമുന്നയിച്ച്...

വാഷിംഗ്ടൺ: നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. 1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് യു.എസ് ട്രേഡ്...

‘കോഡ് 110’: US- ഇസ്രായേൽ വ്യോമാക്രമണത്തെ താൻ അതിജീവിച്ചുവെന്ന...

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ്...

ഒരേ യുവാവിനെത്തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ: വിമർശനങ്ങൾക്കിടെ...

ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ച സംഭവം സോഷ്യൽ മീഡിയയിലും പ്രാദേശികമായും വലിയ ചർച്ചയാകുന്നു. ദൗരിയ ഗ്രാമവാസികളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുമായ സരോജ് (20),...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....