തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain update). വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളും ന്യൂനമർദ പാത്തിയുമാണ് കേരളത്തിൽ മഴ സജീവമാക്കാൻ കാരണം. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വിവിധ ജില്ലകളിലെ അലർട്ട് വിവരങ്ങൾ:
ഇന്ന് (ശനിയാഴ്ച): ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.
ഞായറാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.
തിങ്കളാഴ്ച: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം.
ചൊവ്വാഴ്ച: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ്.
തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായും നിലവിൽ രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് ആരംഭിച്ച് കേരളം, തെക്കൻ തമിഴ്നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ശക്തമായ ഒരു ന്യൂനമർദ പാത്തിയും നിലവിലുണ്ട്. ഇവയുടെ സംയുക്ത സ്വാധീനമാണ് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ കാരണം. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Story Summary: The India Meteorological Department (IMD) has predicted widespread rainfall across Kerala due to multiple cyclonic circulations and a trough line. A yellow alert has been issued for various districts including Alappuzha, Ernakulam, and Thrissur for the coming days.

