ഛത്രപതി സംഭാജിനഗർ: സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ പരിഹാസ ഡിജിറ്റൽ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) അവിശ്വസനീയമായ വളർച്ചയിൽ ആശങ്കാകുലരായി സ്ഥാപകന്റെ മാതാപിതാക്കൾ. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയുടെ ഈ നീക്കം വലിയ നിയമക്കുരുക്കുകളിലോ അറസ്റ്റിലോ എത്തിക്കുമോ എന്ന ഭയത്തിലാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ താമസിക്കുന്ന മാതാപിതാക്കൾ.(Cockroach Janta Party Founder Abhijeet Dipke Parents Express Fear Over Viral Fame)
വെറും ഒരാഴ്ച മുൻപ് മാത്രം രൂപീകരിച്ച ഈ ഇൻസ്റ്റാഗ്രാം പേജിന് നിലവിൽ 1.9 കോടിയിലധികം ഫോളോവേഴ്സാണ് ഉള്ളത്. ഇന്റർനെറ്റ് ലോകത്തെ മുഴുവൻ കീഴ്പെടുത്തിയ ഈ പാറ്റ പാർട്ടിയുടെ ജനപ്രീതി തങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്ന് ഒരു മറാത്തി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കൾ തുറന്നുപറഞ്ഞു.
മകന്റെ ഈ പുതിയ നീക്കത്തെക്കുറിച്ച് അറിഞ്ഞതുമുതൽ തങ്ങളുടെ രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഇവർ വ്യക്തമാക്കുന്നു. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിംഗിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ്. മകനെ രാഷ്ട്രീയത്തിലേക്ക് വിടാൻ തങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും, ഇപ്പോഴുണ്ടായ അപ്രതീക്ഷിത തരംഗവും തുടർന്നുണ്ടാകുന്ന ചർച്ചകളും അവന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ നിയമപരമായ പ്രശ്നങ്ങളോ ഉണ്ടാക്കുമോ എന്നാണ് തങ്ങളുടെ പ്രധാന ആശങ്കയെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
Story Summary
The parents of Abhijeet Dipke, founder of the viral parody outfit Cockroach Janta Party (CJP), expressed deep concern and lost sleep over his sudden social media fame. Living in Maharashtra, Bhagwan and Anita Dipke stated they fear their son might face legal trouble or arrest, adding they never wanted him to enter politics.

