റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 2023-ൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീണ്ട കാത്തിരിപ്പിന് വിരാമം. വ്യാഴാഴ്ച നടന്ന നിർണ്ണായക മത്സരത്തിൽ ദമാക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അൽ നസർ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കി (Cristiano Ronaldo Al Nassr First Major Trophy). ക്ലബ്ബിനായി രണ്ട് ഗോളുകൾ നേടിയ 41 കാരനായ പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോയാണ് കിരീടധാരണം അവിസ്മരണീയമാക്കിയത്. അൽ നസറിൽ എത്തിയതിന് ശേഷം ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടായിരുന്നെങ്കിലും വലിയൊരു കിരീടം നേടാൻ സാധിക്കാത്തത് റൊണാൾഡോയ്ക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. മൂന്ന് വർഷത്തിലേറെ നീണ്ട ആ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
فرحـة #النصر .. موسمٍ كامل كنا نحتفـل بها سويًا
اليـوم يقـود احتفاليتنا قائدنا 🤩 pic.twitter.com/KgCEGkTm7P— نادي النصر السعودي (@AlNassrFC) May 21, 2026
മത്സരത്തിൽ സാദിയോ മാനെ, കിംഗ്സ്ലി കോമാൻ എന്നിവർ അൽ നസറിനായി ഗോളുകൾ നേടി. രണ്ടാം പകുതിയിൽ തകർപ്പൻ ഫ്രീ കിക്കിലൂടെയും ക്ലോസ് റേഞ്ച് ഫിനിഷിലൂടെയും റൊണാൾഡോ തന്റെ സീസണിലെ 27, 28 ലീഗ് ഗോളുകൾ പൂർത്തിയാക്കി ടീമിന്റെ വിജയം ഉറപ്പിച്ചു. ലീഗിലുടനീളം ഒരു മത്സരം പോലും തോൽക്കാതെ മുന്നേറിയ ശക്തരായ അൽ ഹിലാലിനെ രണ്ട് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് അൽ നസർ കിരീടത്തിൽ മുത്തമിട്ടത്. തന്റെ കരിയറിലെ ആറാം ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിൽ ഇടം നേടിയതിന് തൊട്ടുപിന്നാലെ ലഭിച്ച ഈ കിരീടനേട്ടം റൊണാൾഡോയ്ക്കും ആരാധകർക്കും ഇരട്ടി മധുരമായി. മത്സരശേഷം ഡ്രംസ് അടിച്ചും “യല്ല നസർ” എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചും റൊണാൾഡോ സഹതാരങ്ങൾക്കൊപ്പം കിരീടനേട്ടം വൻതോതിൽ ആഘോഷിച്ചു.
It means so much to us 🏆 YALLA NASSR! 🟡🔵 pic.twitter.com/Uw1HSc6smC
— Cristiano Ronaldo (@Cristiano) May 21, 2026
Summary: Ending a three-year title drought since his high-profile move in 2023, Cristiano Ronaldo clinched his first major trophy with Al-Nassr as they secured the Saudi Pro League title. The 41-year-old Portuguese icon scored twice in a decisive 4-1 victory against Damac, bringing his league goal tally to 28 for the season. The historic triumph placed Al-Nassr two points ahead of city rivals Al-Hilal, who surprisingly finished second despite remaining undefeated in the 34-game season. This monumental club victory comes just days after Ronaldo was named to Portugal’s squad for a record-extending sixth World Cup appearance.

