കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് പോലീസ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുവതി പെട്രോൾ പമ്പിൽ നേരിട്ടെത്തി കാനിൽ പെട്രോൾ വാങ്ങുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.( Perambra Car Fire Case Police Suspect No Involvement Of Husband As CCTV Shows Sona Buying Petrol)
ഈ പെട്രോൾ ബാഗിലാക്കിയാണ് കാറിനുള്ളിലേക്ക് എത്തിച്ചതെന്നാണ് പോലീസ് കരുതുന്നത്. പരിശോധനയിൽ കാൻ പൂർണമായി കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാറിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്നും പോലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് കരുതിയതെങ്കിലും ഫോറൻസിക്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിദഗ്ധ പരിശോധനയിൽ കാറിന്റെ ബോണറ്റിലോ എഞ്ചിൻ ഭാഗത്തോ തീപിടിച്ചിട്ടില്ലെന്ന് വ്യക്തമായി. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ ഉയർന്നത്. അപകട സമയം കാർ ഓടിച്ചിരുന്ന ഭർത്താവ് രജിൻലാൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Summary
Police suspect no foul play by husband Rajinlal in the Perambra car fire case that killed his pregnant wife Sona, as CCTV footage emerged showing Sona purchasing petrol in a can. While forensic reports confirmed petrol caused the fire from the rear seat, Sona’s family alleges conspiracy due to marital disputes.

