തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടെം സ്പീക്കർ ജി. സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. അക്ഷരമാലാ ക്രമത്തിലാണ് പുതിയ എംഎൽഎമാർ സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.(Swearing In Ceremony Of Sixteenth Kerala Assembly MLAs Today)
തുടർന്നുള്ള ദിവസങ്ങളിൽ നിർണായകമായ മറ്റ് സഭാ നടപടികളിലേക്ക് നിയമസഭ കടക്കും. നാളെയാണ് പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും നടക്കും.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും അണിയറ നീക്കങ്ങൾക്കുമൊടുവിൽ, സതീശൻ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂർണ്ണ വകുപ്പുവിഭജനം ഇന്നലെ ഔദ്യോഗികമായി പൂർത്തിയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് നിയമസഭാംഗങ്ങൾ ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
Story Summary
The swearing-in ceremony of the MLAs of the 16th Kerala Legislative Assembly is scheduled to take place today, administered by Pro-tem Speaker G Sudhakaran. Following the recent official portfolio allocation of the VD Satheesan cabinet, the assembly will elect its new Speaker tomorrow, with the Governor’s policy address slated for May 29.

