വാഷിംഗ്ടൺ: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പതിച്ച് കത്തിയമരുന്ന ഒരു അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ( NASA Shares Video Bright Object Burning Atmosphere). അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്യൂപോള വിൻഡോയിൽ നിന്നും ബഹിരാകാശയാത്രികനായ ക്രിസ് വില്യംസ് പകർത്തിയ ഈ അപൂർവ്വ ദൃശ്യങ്ങൾ വലിയ തോതിലാണ് സാമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അന്തരീക്ഷത്തിലേക്ക് കടന്നതോടെ തീപ്പന്തമായി മാറിയ ഈ വസ്തു വലിയ പ്രകാശവാല് സൃഷ്ടിച്ചുകൊണ്ട് പിന്നീട് പല കഷണങ്ങളായി ചിതറിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
മെയ് മാസത്തിൽ പുറത്തുവന്ന ഈ ദൃശ്യം പകർത്തിയത് ഏപ്രിൽ 27-ന് വെസ്റ്റ് ആഫ്രിക്കയ്ക്ക് മുകളിലൂടെ ബഹിരാകാശ നിലയം സഞ്ചരിക്കുമ്പോഴാണ്. ബഹിരാകാശ നിലയത്തിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയ പ്രോഗ്രസ് എംഎസ്-34 (Progress MS-34) പേടകത്തെ നിരീക്ഷിക്കുന്നതിനിടയിലാണ് ക്രിസ് വില്യംസ് ഈ ദൃശ്യം ക്യാമറയിലാക്കിയത്. കത്തിയമർന്നത് പ്രോഗ്രസ് പേടകമല്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങളോ, പ്രവർത്തനരഹിതമായ ഏതെങ്കിലും ഉപഗ്രഹമോ അല്ലെങ്കിൽ ഏതെങ്കിലും ഉൽക്കാശകലങ്ങളോ ആകാം ഇതെന്നാണ് നാസയുടെ നിഗമനം. ട്രാൻസ്ഫോർമേഴ്സ് സിനിമയിലെ ‘ഒപ്റ്റിമസ് പ്രൈം’ ഭൂമിയിലേക്ക് വരുന്നതുപോലെയാണ് ഇതെന്നാണ് ദൃശ്യങ്ങൾ കണ്ട പലരും സാമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
View this post on Instagram
Summary: The US space agency NASA has shared a mesmerizing video capturing a bright object burning through Earth’s upper atmosphere, filmed directly from the International Space Station (ISS). Taken by astronaut Chris Williams on April 27 while passing over West Africa, the footage shows a fireball leaving a long trail before breaking up into a shower of smaller pieces. While the cargo resupply ship Progress MS-34 docked safely as planned, NASA scientists suspect the visual shows the planned reentry and breakup of either a spent rocket body, a decommissioned satellite, or a natural meteor burning up in the dense atmospheric layers.

