Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeKeralaമലയിടംതുരുത്തിൽ സംഘർഷാവസ്ഥ: കുടിയൊഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞു, പ്രദേശത്ത് വൻ പോലീസ് സന്നാഹം,...

മലയിടംതുരുത്തിൽ സംഘർഷാവസ്ഥ: കുടിയൊഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞു, പ്രദേശത്ത് വൻ പോലീസ് സന്നാഹം, ഇടപെട്ട് ആഭ്യന്തര മന്ത്രി | SC Families Eviction Protest

🎙️ Latest Podcast

കൊച്ചി: കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും വൻ ജനകീയ പ്രതിഷേധം. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ച് പ്രതിരോധിച്ചു.(SC Families Eviction Protest Fails 15th Time)

ഇതോടെ ദൗത്യവുമായി മുന്നോട്ട് പോകാനായില്ല. നിലവിൽ പ്രദേശത്ത് കനത്ത പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വർഷങ്ങളായി തുടരുന്ന നിയമപോരാട്ടമാണ് ഈ സംഘർഷങ്ങൾക്ക് പിന്നിൽ. കോടതി ഉത്തരവ് നടപ്പാക്കാൻ അധികൃതർ നടത്തുന്ന പതിനഞ്ചാമത്തെ ശ്രമമാണ് ഇപ്പോൾ വീണ്ടും പരാജയപ്പെട്ടത്.

സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടെന്നാണ് സൂചന. നടപടി നിർത്തിവയ്ക്കാൻ അദ്ദേഹം കൊച്ചി പോലീസിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

Story Summary

Tensions flared in Malayidomthuruthu near Kizhakkambalam, Ernakulam, as locals blocked a Supreme Court-ordered eviction of seven Scheduled Caste families. Despite the arrival of Advocate Commission Adv Jayapalan and a massive police force, the locals fiercely resisted the move. This marks the 15th failed attempt to execute the court order in a property ownership dispute that has been dragging on for over half a century.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.