HomeKeralaകൊച്ചി വാട്ടർ മെട്രോ ഇനി രാജ്യത്തിനാകെ മാതൃക: അയോധ്യയും വാരാണസിയും അടക്കം...

കൊച്ചി വാട്ടർ മെട്രോ ഇനി രാജ്യത്തിനാകെ മാതൃക: അയോധ്യയും വാരാണസിയും അടക്കം 18 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രം | Kochi Water Metro Model

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയുടെ വിജയകരമായ മാതൃക പിന്തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് ജലഗതാഗത ശൃംഖല വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ് അടക്കം രാജ്യത്തെ 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര തുറമുഖ-കപ്പൽ-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.(Kochi Water Metro Model Across India 18 Cities Union Government Plan KMRL Study)

ദേശീയ വാട്ടർ മെട്രോ നയത്തിന്റെ കരടുരേഖ തയ്യാറാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യവ്യാപകമായി ഇത്തരം നഗര ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം, സുരക്ഷ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഏകീകൃത ചട്ടക്കൂട് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകാനും ഈ പദ്ധതി സഹായിക്കും.

ഇൻലാൻഡ് വാട്ടർവേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ചുമതലയനുസരിച്ച് 18 നഗരങ്ങളിലെയും സാധ്യത പഠനം നടത്തിയത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ്. രണ്ട് ഘട്ടങ്ങളിലായാണ് പുതിയ നഗരങ്ങളിൽ പദ്ധതി യാഥാർത്ഥ്യമാക്കുക. ആദ്യഘട്ടം ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ്, രണ്ടാംഘട്ടം അസമിലെ തന്ത്രപ്രധാന നഗരങ്ങളായ തേസ്പൂർ, ദിബ്രുഗഡ് എന്നിങ്ങനെയാണ്.

കുറഞ്ഞ നിർമ്മാണച്ചെലവും ഭൂമി ഏറ്റെടുക്കലിലെ എളുപ്പവുമാണ് മെട്രോ റെയിലിനേക്കാൾ വാട്ടർ മെട്രോ പദ്ധതികളിലേക്ക് കേന്ദ്രത്തെ ആകർഷിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ബോട്ടുകളാണ് ഈ നഗരങ്ങളിലും സർവീസിനായി ഉപയോഗിക്കുക. മൂന്ന് വർഷത്തെ വിജയകരമായ സർവീസിനിടയിൽ 65 ലക്ഷത്തിലധികം യാത്രക്കാരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. നിലവിൽ പ്രതിദിനം ശരാശരി 7,000 യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോ ഉപയോഗിക്കുന്നത്. അടുത്തിടെ മട്ടാഞ്ചേരി റൂട്ടിലേക്ക് കൂടി സർവീസ് ആരംഭിച്ചതോടെ പ്രതിദിന വരുമാനം 2.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണം 8,000 ആയി ഉയർത്താനാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ലക്ഷ്യം.

Story Summary

Following the grand success of the Kochi Water Metro, the Central Government has decided to replicate this eco-friendly transport model across 18 major cities in India. In a high-level meeting chaired by Union Minister Sarbananda Sonowal, a draft National Water Metro Policy was discussed. Cities like Guwahati, Srinagar, Patna, Varanasi, Ayodhya, and Prayagraj will get Water Metro in the first phase, based on the feasibility study conducted by Kochi Metro Rail Limited (KMRL). Meanwhile, Kochi Water Metro completed 3 years of service with over 6.5 million passengers.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....