കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച് ജയിൽ വകുപ്പിന്റെ ഉത്തരവ്. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ, നാലാം പ്രതി അനിൽ കുമാർ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി വിഷ്ണു സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്.(Periya Double Murder Case Convicts Granted Mass Parole In Kerala Kasaragod)
ഇരുപത് ദിവസത്തെ പരോൾ കാലാവധി ലഭിച്ച പ്രതികളെല്ലാം ജയിലിൽ നിന്നും പുറത്തിറങ്ങി കാസർഗോഡ് ജില്ലയിൽ എത്തിയിട്ടുണ്ട്. എൽ ഡി എഫ് സർക്കാർ ഒഴിയുന്നതിന് മുൻപാണ് ഇവർക്ക് പരോൾ അനുവദിച്ചത്.
കൃപേഷ് ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.
Story Summary
The jail department has granted a 20-day parole to key convicts in the Periya twin murder case, including the prime accused A Peethambaran, Anil Kumar, Gijin, Ashwin, and Vishnu Surendran. The convicts have reached Kasaragod under the strict condition that they must not enter the Bekal police station limits, where the victims’ families reside.

