HomeCrimeമോഡലിങ്ങിൻ്റെ മറവിലെ ക്രൂരത: നേരിട്ടത് സമാനതകളില്ലാത്ത ഉപദ്രവമെന്ന് യുവതിയുടെ വെളിപ്പെടുത്തൽ |...

മോഡലിങ്ങിൻ്റെ മറവിലെ ക്രൂരത: നേരിട്ടത് സമാനതകളില്ലാത്ത ഉപദ്രവമെന്ന് യുവതിയുടെ വെളിപ്പെടുത്തൽ | Kochi Model Human Trafficking Case

കൊച്ചി: മികച്ച വരുമാനമുള്ള മോഡലിങ് ജോലിയും വിദേശത്ത് മേക്കപ്പ് ആർട്ടിസ്റ്റ് തസ്തികയും വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വിദേശത്ത് എത്തിച്ച ശേഷം ഫോണും പാസ്‌പോർട്ടും പിടിച്ചുവെക്കുകയും, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.(Kochi Model Human Trafficking Case Victim Reveals Shocking Torture In Dubai As Main Accused Sindhu Arrested)

പ്രതികരണ ശേഷി നഷ്ടപ്പെടുത്താൻ ക്രൂരമായി മർദിച്ചതായും, നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നാട്ടിലെ വീട്ടുകാരിലേക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് ഈ വൻ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും പ്രവർത്തിച്ചിരുന്നത്. വിസയ്ക്കായി യുവതിയിൽ നിന്ന് നാല് ലക്ഷം രൂപയാണ് പ്രതികൾ വാങ്ങിയത്.

എന്നാൽ ദുബായ് വിമാനത്താവളത്തിൽ എത്തിയത് മുതൽ ഭീഷണികൾ തുടങ്ങി. ആദ്യം കൊണ്ടുപോയ ഫ്ലാറ്റിൽ മറ്റ് എട്ടോളം യുവതികൾ സമാനമായ രീതിയിൽ തടവിലാക്കപ്പെട്ടിരുന്നു. എങ്ങനെയോ നാട്ടിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയും പ്രതികളിൽ നിന്ന് വധഭീഷണി തുടരുകയാണെന്ന് യുവതി വ്യക്തമാക്കി. കേസിൽ പിടിയിലായ അലീന കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ പെൺസുഹൃത്താണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൊച്ചി മരട് പോലീസിന് നിലവിൽ മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. മനുഷ്യക്കടത്ത് സംഘത്തിലെ മൂന്ന് സ്ത്രീകളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് വെച്ച് യുവതികളുടെ പാസ്‌പോർട്ടും ഫോണും കൈക്കലാക്കി ക്രൂരതയ്ക്ക് നേതൃത്വം നൽകിയ കേസിലെ ഒന്നാം പ്രതി സിന്ധുവിനെ മുംബൈയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കൂടുതൽ യുവതികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Story Summary

A victim of a human trafficking racket operating under the guise of modeling jobs in Dubai has revealed harrowing details of abuse, including being drugged, assaulted, and blackmailed with explicit videos. The Maradu police in Kochi have registered three complaints, arrested three women, and are bringing the prime suspect, Sindhu, to Kochi from Mumbai today.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...