HomeNationalഇനി 'കൈവിട്ട കളി' വേണ്ട: ഇരുചക്ര വാഹനങ്ങളിൽ ത്രിതല 'ഹാൻഡ്‌സ് ഫ്രീ'...

ഇനി ‘കൈവിട്ട കളി’ വേണ്ട: ഇരുചക്ര വാഹനങ്ങളിൽ ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സുരക്ഷാ സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രം | Two wheeler hands free technology

ന്യൂഡൽഹി: ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും പൂട്ടിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റൈഡർമാർ ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും കൃത്യമായി വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമ്മാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും.(Two wheeler hands free technology, Central Government Mandates Three Layer Hands Free Safety Sensors For Two Wheelers India)

റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്സ് കമ്മിറ്റിയാണ് ഇതിനായുള്ള പുതിയ കരട് ചട്ടം തയ്യാറാക്കിയിരിക്കുന്നത്. വാഹന നിർമ്മാതാക്കളുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന കമ്മിറ്റി നിർദ്ദേശിച്ച ഈ സാങ്കേതികവിദ്യ, ബൈക്കുകളിലും സ്കൂട്ടറുകളിലും മൂന്ന് തലങ്ങളിലായുള്ള കടുത്ത സുരക്ഷാ പരിശോധന ഉറപ്പാക്കും.

ഹാൻഡിലിലെ രണ്ട് ഗ്രിപ്പുകളിലും രണ്ടു കൈകളും കൃത്യമായി വെയ്ക്കാതെ വാഹനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. ഹാൻഡിലിലെ സെൻസറുകൾ കൈകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ഇഗ്നിഷൻ ഓണാകൂ. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ റൈഡർ ഏതെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റിയാൽ, മൂന്ന് സെക്കൻഡിനുള്ളിൽ വാഹനത്തിന്റെ ഡിസ്‌പ്ലേയിൽ മുന്നറിയിപ്പ് സന്ദേശവും ഒപ്പം ഓഡിയോ അലർട്ടും മുഴങ്ങും.

മുന്നറിയിപ്പ് ലഭിച്ചിട്ടും 8 സെക്കൻഡ് കഴിഞ്ഞിട്ടും കൈകൾ തിരികെ ഹാൻഡിലിൽ വെച്ചില്ലെങ്കിൽ വാഹനം സ്വയം അപകടസാധ്യത തിരിച്ചറിയുകയും വേഗത തനിയെ കുറയ്ക്കുകയും ചെയ്യും. രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ വലിയൊരു പങ്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്നതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ.

Story Summary

The central government is planning to mandate a three-layer “hands-free” safety technology for two-wheelers in India to curb dangerous riding stunts and distracted driving. Drafted by the Automotive Industry Standards Committee (AISC), the system features an ignition lock requiring both hands on the handlebar to start, audio-visual alerts within 3 seconds of removing a hand, and an automatic vehicle slowdown (coast-down mode) after 8 seconds.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...