ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സനാതന ധർമ്മവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം വീണ്ടും വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഡി.എം.കെ. നേതാവ് ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചതെന്നും ആരെയും ഭയപ്പെടുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Udhayanidhi Stalin Clarifies Sanatana Dharma Remarks In Tamil Nadu Assembly)
ജനങ്ങളെ ഉന്നത ജാതിയെന്നും താഴ്ന്ന ജാതിയെന്നും തിരിക്കുന്ന വിവേചനപരമായ സമ്പ്രദായം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ജാതിവ്യവസ്ഥ നിർത്തലാക്കുക എന്നതിനർത്ഥം ആരും ക്ഷേത്രങ്ങളിൽ പോകരുത് എന്നല്ല. മറിച്ച്, ക്ഷേത്രങ്ങളിൽ മാത്രമല്ല സമൂഹത്തിലെ എല്ലാ മേഖലകളിലും എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കണം എന്നാണ്. ദ്രാവിഡ പ്രസ്ഥാനം രൂപപ്പെട്ടത് തന്നെ ഇത്തരം കടുത്ത എതിർപ്പുകളിൽ നിന്നാണെന്നും വിമർശനങ്ങളെ ഭയപ്പടുന്നില്ലെന്നും ഉദയനിധി കൂട്ടിചേർത്തു.
പ്രസംഗത്തിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മുൻപ് 2023 സെപ്റ്റംബറിൽ ഉദയനിധി നടത്തിയ ഇതേ പരാമർശം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. നിയമസഭയിലെ പുതിയ പ്രസംഗത്തോടെ വിഷയം വീണ്ടും ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ചർച്ചയാക്കുന്നതിനിടെയാണ് ഉദയനിധിയുടെ വിശദീകരണം.
Story Summary
DMK leader Udhayanidhi Stalin clarified his recent speech in the Tamil Nadu Assembly regarding Sanatana Dharma, stating that his words were directed at eradicating the discriminatory caste system and not against temples. Reaffirming his Dravidian ideology, he emphasized that his focus remains on ensuring equal rights for everyone in society.

