ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് വെള്ളിയാഴ്ച വർധിപ്പിച്ചത്. (Congress Attacks PM Modi Over Petrol And Diesel Price Hike May 2026)
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വസൂലി’ ആരംഭിച്ചെന്ന് കോൺഗ്രസ് പരിഹസിച്ചു. “ഇൻഫ്ലേഷൻ മാൻ മോദി വീണ്ടും പൊതുജനങ്ങൾക്ക് മേൽ ചാട്ടവാറടി തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞു – മോദിയുടെ കൊള്ളയും തുടങ്ങി,” കോൺഗ്രസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും, ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഇന്ധന പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
Story Summary
The Congress party slammed PM Narendra Modi over the ₹3 hike in petrol and diesel prices, labeling it as “extortion” following the conclusion of recent Assembly elections. While the Centre cited the global energy crisis fueled by the West Asia conflict as the reason for the hike, Congress accused the government of burdening the public once the polls were over.

