ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിട്ടേക്കാവുന്ന ഇന്ധന പ്രതിസന്ധിയെ മുൻനിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് പ്രധാനമന്ത്രി നിർദേശം നൽകി.(PM Modi convoy, PM orders reduction in security convoy to tackle fuel crisis)
ഇനിമുതൽ പ്രധാനമന്ത്രിയുടെ പ്രധാന വാഹനത്തിന് പുറമേ ഒരു ജാമ്മർ വാഹനം മാത്രമായിരിക്കും അകമ്പടിയുണ്ടാവുക. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അകമ്പടി വാഹനങ്ങളും പതിനാലിൽ നിന്ന് നാലായി ചുരുക്കിയിട്ടുണ്ട്.
കൂടാതെ, ഔദ്യോഗിക ആവശ്യങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഈ മാതൃകാപരമായ തീരുമാനം പിന്തുടർന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തങ്ങളുടെ വാഹനവ്യൂഹങ്ങൾ കുറയ്ക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Story Summary
In a move to address potential fuel constraints amid the West Asian crisis, Prime Minister Narendra Modi has ordered a reduction in his security convoy vehicles, retaining only one jammer vehicle. Following the Prime Minister’s lead, the Defense Minister’s convoy has also been downsized, and BJP-ruled states are implementing similar fuel-saving measures for their official fleets without compromising security.

