കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. വോട്ടർ പട്ടികയിലെ പുതിയ പരിഷ്കരണത്തെ തുടർന്ന് പട്ടികയിൽ നിന്ന് പുറത്തായവർക്കിടയിൽ വലിയ ആശങ്കയാണ് ഈ തീരുമാനം സൃഷ്ടിച്ചിരിക്കുന്നത്.(West Bengal Government Withdraws Welfare Benefits For Excluded Voters)
ഇന്ത്യൻ പൗരത്വമില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷൻ വിഹിതം, സാമൂഹിക സുരക്ഷാ പദ്ധതികൾ, ക്ഷേമ പെൻഷനുകൾ തുടങ്ങിയവ ഇനി മുതൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തും.
ഇക്കാര്യം സ്ഥിരീകരിച്ച് മന്ത്രി അഗ്നിമിത്ര പോൾ രംഗത്തെത്തി. ജൂൺ ഒന്നിന് മുൻപായി വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർ സർക്കാർ പദ്ധതികളിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടോ എന്ന് കർശനമായി പരിശോധിക്കും. ഇത്തരം ആളുകൾ ആനുകൂല്യങ്ങൾ വാങ്ങുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ചും ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ ഇല്ലാത്തവരെ കണ്ടെത്തി അവരെ പദ്ധതിയിൽ നിന്ന് ഉടൻ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
The new BJP government in West Bengal has announced that individuals excluded from the voter list will no longer be eligible for government welfare schemes and benefits. The administration plans to verify beneficiaries by June 1, specifically targeting those receiving funds through welfare programs like ‘Lakshmi Bhandar’.

