തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേടുകൾ അതീവ ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അവരുടെ ആത്മവിശ്വാസത്തെയും തകർക്കുന്ന നടപടികളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi Vijayan NEET exam, Pinarayi Vijayan Demands Dissolution of NTA Amidst NEET Exam Irregularities)
പരീക്ഷാ നടത്തിപ്പിന്റെ ചുമതല എൻ.ടി.എയ്ക്ക് നൽകിയ ശേഷം ചോദ്യപേപ്പർ ചോരുന്നത് ആദ്യമായല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ പരാജയപ്പെട്ട എൻ.ടി.എയെ പിരിച്ചുവിടണമെന്നും, മുൻപുണ്ടായിരുന്നതുപോലെ സർക്കാർ ഏജൻസികളെത്തന്നെ പരീക്ഷാ നടത്തിപ്പ് ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ് മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവ സംബന്ധിച്ച ആരോപണങ്ങൾ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ വലിയ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ അവസരങ്ങളാണ് ഇത്തരം ക്രമക്കേടുകളിലൂടെ നഷ്ടപ്പെടുത്തുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ പരീക്ഷണശാലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
CPI(M) Politburo member Pinarayi Vijayan has strongly condemned the NEET exam irregularities, labeling the NTA’s repeated failure to ensure the security of question papers as a major insult to India’s education system. He demanded the immediate dissolution of the NTA, a transparent probe into the alleged corruption and coaching mafia involvement, and urgent central intervention to restore the integrity of entrance exams for students.

