Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeNationalജ്യോതിഷിയുടെ നിയമനം വിവാദമായി: തീരുമാനം പിൻവലിച്ചു | Astrologer OSD appointment withdrawn

ജ്യോതിഷിയുടെ നിയമനം വിവാദമായി: തീരുമാനം പിൻവലിച്ചു | Astrologer OSD appointment withdrawn

🎙️ Latest Podcast

ചെന്നൈ: മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറായി (OSD) ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച തീരുമാനം പിൻവലിച്ചു. നിയമനത്തിനെതിരെ ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കടുത്ത എതിർപ്പുയർന്നതിനെത്തുടർന്നാണ് തീരുമാനം.(Astrologer OSD appointment withdrawn Amidst Widespread Backlash)

തമിഴ്നാട് നിയമസഭയിൽ വിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനിടെ ജ്യോതിഷിയുടെ നിയമനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സിപിഎം, കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികളാണ് നിയമനത്തെ രൂക്ഷമായി വിമർശിച്ചത്. യുക്തിചിന്തയ്ക്ക് വിരുദ്ധമായ ഇത്തരം തീരുമാനങ്ങൾ സർക്കാരിന്റെ വിശ്വാസ്യത തകർക്കുമെന്നും മതേതര സർക്കാരിന് ഇത് ചേർന്നതല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

ശാസ്ത്രീയമായ രീതിയിൽ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ ജ്യോതിഷിയെ നിയമിച്ചത് പെരിയാറിന്റെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന വിജയന്റെ നിലപാടിന് വിരുദ്ധമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആഞ്ഞടിച്ചു. ജ്യോത്സ്യന് എന്തിനാണ് സർക്കാർ നിയമനം? “ഇതാണോ ടിവികെയുടെ മതേതരത്വം? തുടങ്ങിയ ചോദ്യങ്ങൾ നേതാക്കൾ ഉയർത്തിയിരുന്നു.

Story Summary

Tamil Nadu Chief Minister Vijay has withdrawn the controversial appointment of an astrologer as his Officer on Special Duty (OSD) following intense backlash from opposition parties and his own coalition partners. The appointment had sparked criticism for being unscientific and inconsistent with the secular principles the new government claims to uphold.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.