Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaകൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി പി. ജയരാജൻ: പുസ്തകരചനയ്‌ക്കെന്ന് വിശദീകരണം | P Jayarajan...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി പി. ജയരാജൻ: പുസ്തകരചനയ്‌ക്കെന്ന് വിശദീകരണം | P Jayarajan Kodungallur Temple Visit

🎙️ Latest Podcast

തൃശൂർ: സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിയത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ജയരാജൻ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയത്. എന്നാൽ ക്ഷേത്രത്തിൽ കയറി അദ്ദേഹം ദർശനം നടത്തിയില്ല എന്നാണ് വിവരം.(P Jayarajan Kodungallur Temple Visit Political Controversy BJP CPM)

പി. ജയരാജൻ ക്ഷേത്രത്തിൽ ദർശനം നടത്താനാണ് എത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. ക്ഷേത്രത്തിലെത്തിയ ജയരാജനെ ആളുകൾ തിരിച്ചറിയുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തതോടെ, ദർശനം ഒഴിവാക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ വാദം.

താൻ ക്ഷേത്രത്തിലെത്തിയത് പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട പഠനത്തിനാണെന്ന് പി. ജയരാജൻ വ്യക്തമാക്കി. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഇതേ വിശദീകരണമാണ് നൽകിയത്. ചരിത്രപരമായ വിവരങ്ങൾ ശേഖരിക്കാനാണ് അദ്ദേഹം എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Story Summary

CPM leader P Jayarajan’s visit to Kodungallur temple sparked a political row. While BJP alleged he came for worship but backed out due to public attention, Jayarajan clarified the visit was part of research for his upcoming book ‘Sanathanikalude Hindutva Vazhikal’.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.