Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaതാമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ | Auto...

താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ | Auto Driver Found Dead

🎙️ Latest Podcast

കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ ആണ് മരിച്ചത്. പുലർച്ചെ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.(Auto Driver Found Dead In Thamarassery Panchayat Office Following Loan Harassment)

മുരളീധരൻ വായ്പാ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉദ്യോഗസ്ഥർ ഓട്ടോ സ്റ്റാൻഡിലെത്തിയതായി സഹപ്രവർത്തകർ പറയുന്നു. പണം ഉടൻ അടയ്ക്കാമെന്ന് മുരളീധരൻ പറഞ്ഞിട്ടും ജീവനക്കാർ ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്.

Story Summary

A 56-year-old auto driver, Muralidharan, was found dead at the Thamarassery Panchayat office. His friends allege that he took the extreme step due to threats and harassment from Bajaj Finance employees over defaulted loan repayments.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.