കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കോൺഗ്രസിന്റെ പ്രചാരണ ബോർഡിലെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെയാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്.(KC Venugopal Flex Board, Black Oil Poured On KC Venugopal Flex Board In Kannur Amid CM Tussle)
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നീ നാല് നേതാക്കളുടെ ചിത്രങ്ങളായിരുന്നു ഫ്ലെക്സ് ബോർഡിൽ ഉണ്ടായിരുന്നത്. എന്നാൽ, മറ്റ് മൂന്ന് നേതാക്കളുടെയും ചിത്രങ്ങളെ സ്പർശിക്കാതെ വേണുഗോപാലിന്റെ മുഖത്ത് മാത്രം കരിഓയിൽ ഒഴിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിലും തെരുവിലും നടത്തുന്ന ‘ഫ്ലെക്സ് യുദ്ധം’ അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിവിധ ജില്ലകളിൽ ഇപ്പോഴും പോര് തുടരുകയാണ്.
Story Summary
In a signs of escalating factional feuds within the Kerala Congress, black oil was poured on a flex board featuring KC Venugopal in Kannur’s Pazhayangadi. While photos of other senior leaders remained untouched, the targeted act against Venugopal comes amidst intense high-level discussions in Delhi over the next Kerala CM.

