Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaഅടുക്കള ബജറ്റ് താളംതെറ്റും: വാണിജ്യ LPG വിലവർധന മൂലം ഹോട്ടൽ ഭക്ഷണ...

അടുക്കള ബജറ്റ് താളംതെറ്റും: വാണിജ്യ LPG വിലവർധന മൂലം ഹോട്ടൽ ഭക്ഷണ വിലയും കുതിക്കുന്നു | Hotel Food Prices

🎙️ Latest Podcast

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധനവിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി ഹോട്ടൽ ഭക്ഷണങ്ങൾക്കും വില കൂട്ടി. ചായ മുതൽ ഊണ് വരെയുള്ള വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും ഗാർഹിക സിലിണ്ടർ വിലയും കേന്ദ്രം വർധിപ്പിക്കുമോയെന്ന ആശങ്കയും വിവിധ മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്.(Hotel Food Prices Hike And Fuel Price Increase Alert)

വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്നതോടെ കാറ്ററിങ്, ഹോസ്റ്റൽ മേഖലകൾ കടുത്ത പ്രതിസന്ധിയിലാണ്. ചായയ്ക്ക് 12 രൂപയിൽ നിന്ന് 16 രൂപയായി വർദ്ധിച്ചു. ഊണ് 90 രൂപയിൽ നിന്ന് 120 രൂപയായി ഉയർന്നു. മാംസാഹാര വിഭവങ്ങൾക്കും വില കൂട്ടിയിട്ടുണ്ട്. എന്നാൽ പൊറോട്ടയുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും ആർബിഐയുമായി ചർച്ചകൾ നടത്തി.

Story Summary

The surge in commercial LPG prices has led to a significant hike in hotel food prices, with tea and meals becoming costlier. Simultaneously, the central government is likely to increase petrol and diesel prices by ₹5 and domestic LPG by ₹50 within two days, further straining commoners’ budgets.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.