കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ലോറിയൽ പാരീസ് പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയിൽ ഐശ്വര്യ റായ് ബച്ചന്റെ സാന്നിധ്യമില്ലാത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മേയ് 12 മുതൽ 23 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക മേക്കപ്പ് പാർട്ണറാണ് ലോറിയൽ. (Aishwarya Rai Cannes 2026)
കാൻസിലെ പ്രശസ്തമായ ഹോട്ടൽ മാർട്ടിനെസിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ബ്രാൻഡ് അംബാസഡർമാരുടെ പോസ്റ്ററുകൾ ഉൾക്കൊള്ളുന്ന വീഡിയോയാണ് ബ്രാൻഡ് പങ്കുവെച്ചത്. ഇതിൽ ആലിയ ഭട്ട്, വയോള ഡേവിസ്, ഹെലൻ മിറൻ, ഇവാ ലോംഗോറിയ തുടങ്ങിയവരുടെ പോസ്റ്ററുകൾ ഉണ്ടെങ്കിലും ഐശ്വര്യ റായുടെ പോസ്റ്റർ കാണാനില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
View this post on Instagram
രണ്ട് പതിറ്റാണ്ടിലേറെയായി ബ്രാൻഡിന്റെ ആഗോള അംബാസഡറായ ഐശ്വര്യയെ ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. “പുതിയ മുഖങ്ങൾ വന്നേക്കാം, പക്ഷേ ഐശ്വര്യയ്ക്ക് പകരമാവാൻ ആർക്കും കഴിയില്ല” എന്ന് ഒരു ആരാധകൻ കുറിച്ചു. ഇന്ത്യൻ വിപണിയിൽ ലോറിയലിനെ ഇത്രത്തോളം ജനപ്രിയമാക്കിയതിൽ ഐശ്വര്യയുടെ പങ്ക് വലുതാണെന്നും അവരോടുള്ള ബ്രാൻഡിന്റെ നിലപാട് മോശമാണെന്നും കമന്റുകൾ ഉയരുന്നു. ഐശ്വര്യ ഇല്ലാത്ത ലോറിയലിന് ഇന്ത്യൻ ആരാധകർക്കിടയിൽ പ്രസക്തിയില്ലെന്നും ചിലർ വാദിക്കുന്നു. അതേസമയം, നടി ആലിയ ഭട്ട് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി യാത്ര തിരിച്ചതായാണ് റിപ്പോർട്ടുകൾ. ഐശ്വര്യ റായ് ഇത്തവണ റെഡ് കാർപെറ്റിൽ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
Summary: Fans are questioning L’Oreal Paris over the absence of Aishwarya Rai Bachchan’s poster in their latest promotional video for Cannes 2026. While posters of Alia Bhatt and other global stars are displayed at Hotel Martinez, the missing visual of the long-time brand ambassador has sparked disappointment among Indian fans on social media.

